---
title: "സംസ്ഥാന സാഹിത്യ പ്രതിഭ മുഹമ്മദ്‌ സമീൽ വി വിയെ എം എസ് എഫ് നോർത്ത് കുപ്പം ആദരിച്ചു"
english_title: "Muhammad Sameel VV"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/261862/muhammad-sameel-vv"
published_at: "2025-01-08T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677df76fe7593_news-card.jpg"
keywords: []
---

# സംസ്ഥാന സാഹിത്യ പ്രതിഭ മുഹമ്മദ്‌ സമീൽ വി വിയെ എം എസ് എഫ് നോർത്ത് കുപ്പം ആദരിച്ചു

> **Lead Summary:** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് കവിതാ രചന, ഉപന്യാസം, കഥാ രചന എന്നീ മത്സരങ്ങളിൽ എ ഗ്രേഡ് നേടി തളിപ്പറമ്പിന്റെ അഭിമാനമായി മാറിയ മുഹമ്മദ് സമീൽ വി വി യെ എം എസ് എഫ് നോർത്ത് കുപ്പം ശാഖ കമ്മിറ്റി ആദരിച്ചു.

## Article Content

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് കവിതാ രചന, ഉപന്യാസം, കഥാ രചന എന്നീ മത്സരങ്ങളിൽ എ ഗ്രേഡ് നേടി തളിപ്പറമ്പിന്റെ അഭിമാനമായി മാറിയ മുഹമ്മദ് സമീൽ വി വി യെ എം എസ് എഫ് നോർത്ത് കുപ്പം ശാഖ കമ്മിറ്റി ആദരിച്ചു.

തുറന്ന വാഹനത്തിൽ ആനയിച്ചായിരുന്നു നോർത്ത് കുപ്പം ശാഖ വൈസ് പ്രസിഡന്റ് കൂടിയായ ഈ പ്രതിഭയെ ആദരിച്ചത്. ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് കെ. വി. അബ്ദുല്ല ഹാജി പുരസ്കാരം നൽകി. എം എസ് എഫ് ഭാരവാഹികൾ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/261862/muhammad-sameel-vv)