---
title: "പെരിയ ഇരട്ടക്കൊലക്കേസ്; നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി"
english_title: "Periya Double Murder Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/261928/periya-double-murder-case"
published_at: "2025-01-08T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e24a112576_download_(3).jfif"
keywords: []
---

# പെരിയ ഇരട്ടക്കൊലക്കേസ്; നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

> **Lead Summary:** **കൊച്ചി: **പെരിയ ഇരട്ടക്കൊലക്കേസിൽ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻ എംഎൽഎ കെവി കുഞ്ഞിരമാൻ അടക്കം നാല് സിപിഐഎം നേതാക്കൾക്കും ജാമ്യം അനുവദിച്ചു. അപ്പീലിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

## Article Content

**കൊച്ചി: **പെരിയ ഇരട്ടക്കൊലക്കേസിൽ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻ എംഎൽഎ കെവി കുഞ്ഞിരമാൻ അടക്കം നാല് സിപിഐഎം നേതാക്കൾക്കും ജാമ്യം അനുവദിച്ചു. അപ്പീലിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. വിശദമായ ഉത്തരവ് പിന്നീട് എന്ന് ഹൈക്കോടതി അറിയിച്ചു. അഞ്ച് വർഷം വീതം തടവുശിക്ഷ ലഭിച്ച നാല് സിപിഐഎം നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും അത് തടഞ്ഞില്ല എന്ന കുറ്റത്തിനുള്ള അഞ്ചുവർഷം ശിക്ഷാവിധി ചോദ്യം ചെയ്ത് നൽകിയ അപ്പീലാണ് പരിഗണനയ്ക്ക് വന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/261928/periya-double-murder-case)