---
title: "മൺപാത്രനിർമാണ സമുദായ സഭ ജില്ലാ കൗൺസിൽ സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു"
english_title: "Welcome group formed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/261890/welcome-group-formed"
published_at: "2025-01-08T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e0dc2a5434_news-card.jpg"
keywords: []
---

# മൺപാത്രനിർമാണ സമുദായ സഭ ജില്ലാ കൗൺസിൽ സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** മയ്യിൽ : വേളത്തു വെച്ച് നടക്കുന്ന കേരള മൺപാത്രനിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ് ) ജില്ലാ കൗൺസിൽ സമ്മേളനത്തിൻ്റെ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ സമ്മേളനം

## Article Content

മയ്യിൽ : വേളത്തു വെച്ച് നടക്കുന്ന കേരള മൺപാത്രനിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ് ) ജില്ലാ കൗൺസിൽ സമ്മേളനത്തിൻ്റെ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ സമ്മേളനം

സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി.പി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. ജനാർദ്ദനൻ, വനിതാ വേദി സംസ്ഥാന പ്രസിഡൻ്റ് ലതിക രവീന്ദ്രൻ, ജില്ലാ സെക്രട്ടറി വിജയൻ പറമ്പത്ത്, സംസ്ഥാന കമ്മിറ്റി അംഗം എ.പി. നാരായണൻ, ജില്ലാ ട്രഷറർ യു. നാരായണൻ, വനിതാവേദി ജില്ലാ പ്രസിഡൻ്റ് ഷീബ രവീന്ദ്രൻ, കെ. കുഞ്ഞിരാമൻ, വി.വി. മനോജ്, ശൈലജ ബാബു എന്നിവർ പ്രസംഗിച്ചു.

സ്വാഗതസംഘം കമ്മിറ്റിഭാരവാഹികളായി വി.വി. മനോജ് ( ചെയ. ), വിജയൻ പറമ്പത്ത് ( ജന. കൺ. ) കെ. കുഞ്ഞിരാമൻ ( കൺ. ) യു. നാരായണൻ ( ട്രഷ. ) എന്നിവർ അടങ്ങുന്ന 101 അംഗ സ്വാഗതസംഘം കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/261890/welcome-group-formed)