കണ്ണപുരം റിജിത്ത് വധക്കേസ്: 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം

കണ്ണപുരം റിജിത്ത് വധക്കേസ്: 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം
Jan 7, 2025 11:31 AM | By Sufaija PP

കണ്ണൂർ: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (3) ആണ് ശിക്ഷ വിധിച്ചത്. ആർ‌എസ്എസ്- ബിജെപി പ്രവർത്തകരെയാണ് കോടതി ശിക്ഷിച്ചത്.

കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടിൽ സുധാകരൻ (57), കൊത്തില താഴെവീട്ടിൽ ജയേഷ്‌ (41), ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത്‌ (44), പുതിയപുരയിൽ അജീന്ദ്രൻ (51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ (52), പുതിയപുരയിൽ രാജേഷ്‌ (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത്‌ (47), സഹോദരൻ ശ്രീജിത്ത്‌ (43), തെക്കേവീട്ടിൽ ഭാസ്‌കരൻ (67) എന്നിവരെയാണ് ശിക്ഷിച്ചത്. എല്ലാ പ്രതികൾക്കും 307 വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്.

കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതിൽ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു. 2005 ഒക്ടോബർ മൂന്നിനാണ് റിജിത്ത് കൊല്ലപ്പെട്ടത്.

19 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ വിധി പ്രസ്താവം വന്നിരിക്കുന്നത്. ക്ഷേത്രത്തിന് സമീപം ആർഎസ്എസ് ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2005 ഒക്ടോബർ മൂന്നിന് രാത്രി ഒൻപത് മണിയോടു കൂടിയാണ് റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കൾക്കൊപ്പം നടന്നുവരുന്ന സമയത്ത് മാരകായുധങ്ങളുമായി ആർഎസ്എസ്-ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.

Kannapuram Rijith murder case

Next TV

Related Stories
പൂട്ടിയിട്ട വീട്ടിലെ കവർച്ച; രണ്ടുപേർ അറസ്റ്റിൽ

Jan 8, 2025 02:39 PM

പൂട്ടിയിട്ട വീട്ടിലെ കവർച്ച; രണ്ടുപേർ അറസ്റ്റിൽ

പൂട്ടിയിട്ട വീട്ടിലെ കവർച്ച; രണ്ടുപേർ...

Read More >>
മകന്റെ അടിയേറ്റ് ചികില്‍സയിലായിരുന്ന വയോധികൻ മരിച്ചു

Jan 8, 2025 02:36 PM

മകന്റെ അടിയേറ്റ് ചികില്‍സയിലായിരുന്ന വയോധികൻ മരിച്ചു

മകന്റെ അടിയേറ്റ് ചികില്‍സയിലായിന്ന വയോധികൻ...

Read More >>
ഹണി റോസിന്റെ പരാതി; ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍

Jan 8, 2025 12:41 PM

ഹണി റോസിന്റെ പരാതി; ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍

ഹണി റോസിന്റെ പരാതി; ബോബി ചെമ്മണൂര്‍...

Read More >>
പെരിയ ഇരട്ടക്കൊലക്കേസ്; നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

Jan 8, 2025 12:39 PM

പെരിയ ഇരട്ടക്കൊലക്കേസ്; നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

പെരിയ ഇരട്ടക്കൊലക്കേസ്; നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത്...

Read More >>
മൺപാത്രനിർമാണ സമുദായ സഭ ജില്ലാ കൗൺസിൽ സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു

Jan 8, 2025 11:01 AM

മൺപാത്രനിർമാണ സമുദായ സഭ ജില്ലാ കൗൺസിൽ സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു

മൺപാത്രനിർമാണ സമുദായ സഭ ജില്ലാ കൗൺസിൽ സമ്മേളനം : സ്വാഗത സംഘം...

Read More >>
കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു

Jan 8, 2025 10:55 AM

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ആറുപേര്‍ക്ക്...

Read More >>
Top Stories

News Roundup