തളിപ്പറമ്പ: ജനുവരി ഒന്നാം തിയ്യതി മുതൽ മൂന്നാം തിയ്യതി വരെ തളിപ്പറമ്പിൽ നടക്കുന്ന സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അള്ളാംകുളം കരിമ്പം കൾച്ചറൽ സെന്റർ ഹാളിൽ എന്തുകൊണ്ട് സിപിഐ എം എന്ന വിഷയത്തിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു.
ഡിസംബർ 27ന് വൈകുന്നേരം 6.30 മണിക്ക് ആരംഭിച്ച സംവാദ സദസ്സിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗം സഖാവ് ടി ബാലകൃഷ്ണൻ വിഷയമവതരിപ്പിച്ചു. കെപിഎം റിയാസുദ്ദീൻ അധ്യക്ഷത വഹിച്ച സംവാദ സദസ്സിൽ എ സി മാത്യു, കെ സി വർഗീസ്, ലോക്കൽ കമ്മിറ്റി അംഗം പി കെ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. സി കെ അനിൽ കുമാർ സ്വാഗതം പറഞ്ഞു.
debate