തളിപ്പറമ്പ് നഗരസഭ ജനകീയ ആസൂത്രണ പദ്ധതി 2024 25ലെ പച്ചക്കറി വികസന പദ്ധതി പ്രകാരം എച്ച് ഡി പി ഇ പോട്ടുകളിലൽ വളവും പച്ചക്കറി തൈകളും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.
വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ ഷബിത, പി, റജുല, പി പി മുഹമ്മദ് നിസാർ, സി.വി ഗിരീശൻ, രമേശൻ കെ ,സി പി മനോജ്, ഗോപിനാഥൻ പി, കെ പി സുബൈർ, അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൃഷി ഓഫീസർ ശ്രീഷ്മ കെ സ്വാഗതവും സൂപ്രണ്ട് അനീഷ് കുമാർ യു നന്ദിയും പറഞ്ഞു.
vegetable development project