തടികടവ ഗവ. ഹൈസ്‌കൂളിൽ വെച്ച് നടക്കുന്ന ചപ്പാരപ്പടവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യുണിറ്റ് സപ്തദിന ക്യാമ്പ് പച്ചിലയുടെ ഭാഗമായി പന്ത്രണ്ടാം ചാൽ പക്ഷി സങ്കേതം ശുചീകരിച്ചു. സുസ്ഥിര വികസനത്തിനായി എൻ എസ് എസ് യുവത എന്ന ആശയത്തിലധിഷ്ടിതമായി നടക്കുന്ന ക്യാമ്പ് പൂർണ്ണമായും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് നടക്കുന്നത്.
എൻ എസ് എസ് വളണ്ടിയേഴ്‌സ്, അദ്ധ്യാപകർ, കുടുംബശ്രീ, ഹരിത കർമ്മ സേന അംഗങ്ങൾ, വാർഡ് മെമ്പർ ആൻസി സണ്ണി, അപ്പച്ചേരി ജോസേട്ടൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണത്തിൽ അറുപതോളം ചാക്ക് പ്ലാസ്റ്റിക് കുപ്പികളാണ് ലഭിച്ചത്.
nss unit