കാരവാനിനകത്ത് 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക

കാരവാനിനകത്ത് 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക
Dec 25, 2024 11:55 AM | By Sufaija PP

കോഴിക്കോട്: വടകരയിൽ കരവാനിനകത്ത് രണ്ട് യുവാക്കളുടെ മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപുകയെന്ന് കണ്ടെത്തല്‍. വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ജനറേറ്റർ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവർത്തിപ്പിച്ചു. ഇതാണ് വിഷപുക വാഹനത്തിന് അകത്ത് കയറാൻ കാരണം. മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി സുജിത്ത് ശ്രീനിവാസൻ, അസി പ്രൊഫസർ പി പി അജേഷ് എന്നിവർ കാരവനിൽ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസമാണ് ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ വാഹനത്തിനകത്ത് രണ്ട് യുവാക്കൾ മരിച്ച് കിടന്നത് ഒരു രാത്രിയും പകലും. മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇരുവരും വിവാഹ സംഘവുമായി കണ്ണൂർ എത്തുന്നത്. രാത്രിയോടെ മടങ്ങിയെത്തി. 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തി. എസിയിട്ട് വാഹനത്തനുള്ളില്‍ വിശ്രമിച്ചു. അടുത്ത ദിവസമായിട്ടും തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകൾ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.

Caravan

Next TV

Related Stories
എം ടി വിടവാങ്ങി

Dec 25, 2024 10:11 PM

എം ടി വിടവാങ്ങി

എം ടി...

Read More >>
മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: കന്നി കലവറയ്ക്ക് കുറ്റിയടിക്കൽ ചടങ്ങ് നടന്നു

Dec 25, 2024 09:54 PM

മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: കന്നി കലവറയ്ക്ക് കുറ്റിയടിക്കൽ ചടങ്ങ് നടന്നു

മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: കന്നി കലവറയ്ക്ക് കുറ്റിയടിക്കൽ ചടങ്ങ്...

Read More >>
കോട്ടച്ചേരി ബസ്റ്റാന്റ് മേൽനടപ്പാത  കോഴിക്കോട് ബസ്റ്റാന്റ് മേൽനടപ്പാത മാതൃകയിൽ പണിയുക: സപര്യ കേരളം

Dec 25, 2024 09:49 PM

കോട്ടച്ചേരി ബസ്റ്റാന്റ് മേൽനടപ്പാത കോഴിക്കോട് ബസ്റ്റാന്റ് മേൽനടപ്പാത മാതൃകയിൽ പണിയുക: സപര്യ കേരളം

കോട്ടച്ചേരി ബസ്റ്റാന്റ് മേൽനടപ്പാത കോഴിക്കോട് ബസ്റ്റാന്റ് മേൽനടപ്പാത മാതൃകയിൽ പണിയുക: സപര്യ...

Read More >>
നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ

Dec 25, 2024 09:09 PM

നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ

നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി...

Read More >>
കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മരണപ്പെട്ടു

Dec 25, 2024 08:55 PM

കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മരണപ്പെട്ടു

കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ്...

Read More >>
അൽ മഖർ ബോർഡിങ്‌ ആൻഡ്‌ ആർ ഐ സി സി അലുംനി കമ്മിറ്റി 2025-26ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Dec 25, 2024 08:09 PM

അൽ മഖർ ബോർഡിങ്‌ ആൻഡ്‌ ആർ ഐ സി സി അലുംനി കമ്മിറ്റി 2025-26ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

അൽ മഖർ ബോർഡിങ്‌ ആൻഡ്‌ ആർ ഐ സി സി അലുംനി കമ്മിറ്റി 2025-26ലേക്കുള്ള പുതിയ ഭാരവാഹികളെ...

Read More >>
Top Stories

News Roundup