മഞ്ഞപ്പിത്ത വ്യാപനം: അടിയന്തിര യോഗം വിളിച്ചു, ജനുവരിയില്‍ കണ്ണൂര്‍ ജില്ലയിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണം

മഞ്ഞപ്പിത്ത വ്യാപനം: അടിയന്തിര യോഗം വിളിച്ചു, ജനുവരിയില്‍ കണ്ണൂര്‍ ജില്ലയിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണം
Dec 25, 2024 11:51 AM | By Sufaija PP

കണ്ണൂർ: മഞ്ഞപ്പിത്ത പകർച്ചവ്യാധിക്കെതിരായ ആരോഗ്യ വകുപ്പിന്റെ നടപടികളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണമെന്ന് ഡിഎംഒ ഡോ.പിയൂഷ് എം നമ്ബൂതിരിപ്പാട് നിർദേശിച്ചു. മഞ്ഞപ്പിത്ത പ്രതിരോധം ശക്തമാക്കാൻ ഡിഎംഒ ഓഫീസില്‍ ചേർന്ന പ്രോഗ്രാം ഓഫീസർമാരുടെ അടിയന്തിര യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരിയില്‍ ആദ്യ രണ്ടാഴ്ച ക്ലോറിനേഷൻ വാരമായി ആചരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും പിന്തുണ ഇതിന് അഭ്യർഥിച്ചു.രോഗവ്യാപനം കണ്ടെത്തിയ തളിപ്പറമ്ബില്‍ സ്വകാര്യ കുടിവെള്ളം വിതരണം ആരോഗ്യവകുപ്പിന്റെ പരിശോധനക്കും അനുമതിയോടെയും മാത്രമേ പാടുള്ളൂ എന്ന് നഗരസഭയോട് നിർദേശിക്കും.

ഭക്ഷണ വിതരണ സ്ഥാപനത്തിലെ ഒരു തൊഴിലാളിക്ക് മഞ്ഞപ്പിത്തം ബാധിച്ചാല്‍ കൂടെ ജോലി ചെയ്യുന്നവരുടെ പരിശോധന നിർബന്ധമാക്കും. 

പകർച്ചവ്യാധി നിയമപ്രകാരം സ്ഥാപനം അടച്ചിടാൻ നടപടി സ്വീകരിക്കും. തളിപ്പറമ്ബില്‍ ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തും.

നീർച്ചാലുകളും തോടുകളും ഒഴുകുന്നതിന് സമീപമുള്ള കിണറുകള്‍, സെപ്റ്റിക് ടാങ്കുകള്‍ സ്ഥിതി ചെയ്യുന്നതിനോട് ചേർന്ന കുന്നിൻ ചെരിവുകളിലെ കിണറുകള്‍ എന്നീ കുടിവെള്ള സ്രോതസ്സുകള്‍ പരിശോധിക്കും. ഇവ ഇടവിട്ട് ഇടവിട്ട് സൂപ്പർ ക്ലോറിനേറ്റ് ചെയ്യണമെന്നും നിർദേശിച്ചു. ആരോഗ്യ വകുപ്പിന്റെ നടപടികള്‍ക്ക് തളിപ്പറമ്ബിലെ വ്യാപാരികളും പൗരസമൂഹവും നല്‍കുന്ന പിന്തുണ തുടരണമെന്ന് ഡിഎംഒ അഭ്യർഥിച്ചു.

Jaundice

Next TV

Related Stories
എം ടി വിടവാങ്ങി

Dec 25, 2024 10:11 PM

എം ടി വിടവാങ്ങി

എം ടി...

Read More >>
മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: കന്നി കലവറയ്ക്ക് കുറ്റിയടിക്കൽ ചടങ്ങ് നടന്നു

Dec 25, 2024 09:54 PM

മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: കന്നി കലവറയ്ക്ക് കുറ്റിയടിക്കൽ ചടങ്ങ് നടന്നു

മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: കന്നി കലവറയ്ക്ക് കുറ്റിയടിക്കൽ ചടങ്ങ്...

Read More >>
കോട്ടച്ചേരി ബസ്റ്റാന്റ് മേൽനടപ്പാത  കോഴിക്കോട് ബസ്റ്റാന്റ് മേൽനടപ്പാത മാതൃകയിൽ പണിയുക: സപര്യ കേരളം

Dec 25, 2024 09:49 PM

കോട്ടച്ചേരി ബസ്റ്റാന്റ് മേൽനടപ്പാത കോഴിക്കോട് ബസ്റ്റാന്റ് മേൽനടപ്പാത മാതൃകയിൽ പണിയുക: സപര്യ കേരളം

കോട്ടച്ചേരി ബസ്റ്റാന്റ് മേൽനടപ്പാത കോഴിക്കോട് ബസ്റ്റാന്റ് മേൽനടപ്പാത മാതൃകയിൽ പണിയുക: സപര്യ...

Read More >>
നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ

Dec 25, 2024 09:09 PM

നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ

നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി...

Read More >>
കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മരണപ്പെട്ടു

Dec 25, 2024 08:55 PM

കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മരണപ്പെട്ടു

കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ്...

Read More >>
അൽ മഖർ ബോർഡിങ്‌ ആൻഡ്‌ ആർ ഐ സി സി അലുംനി കമ്മിറ്റി 2025-26ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Dec 25, 2024 08:09 PM

അൽ മഖർ ബോർഡിങ്‌ ആൻഡ്‌ ആർ ഐ സി സി അലുംനി കമ്മിറ്റി 2025-26ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

അൽ മഖർ ബോർഡിങ്‌ ആൻഡ്‌ ആർ ഐ സി സി അലുംനി കമ്മിറ്റി 2025-26ലേക്കുള്ള പുതിയ ഭാരവാഹികളെ...

Read More >>
Top Stories

News Roundup