പഴയങ്ങാടി: ദുരൂഹ സാഹചര്യത്തിൽചൂട്ടാട് ബോട്ട് ജെട്ടിക്ക് സമീപം ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുതിയങ്ങാടി സ്വദേശിയായ യുവ മത്സ്യത്തൊഴിലാളി മരിച്ചു. മാട്ടൂൽ സ്വദേശിയും രാമന്തളി പാലക്കോട്ടെ ജമീലയുടേയും പരേതനായ അബ്ദുൾ ഖാദറിൻ്റെയും മകൻ അബ്ദുൾ നാസറാണ് (38) മരണപ്പെട്ടത്.
ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണ് ഇയാളെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ചൂട്ടാട്ട് ബോട്ട് ജെട്ടിക്ക് സമീപം കണ്ടെത്തിയത്. സമീപത്തായി ഇയാളുടെ ബൈക്കും വീണ് കിടക്കുന്ന നിലയിലായിരുന്നു. വീട്ടിൽ നിന്നും ബൈക്കിൽ ചൂട്ടാട് കടപ്പുറത്തേക്ക് പതിവു പോലെ പോകവേയാണ് സംഭവം. പുതിയങ്ങാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈബർ ഓടത്തിൽ ജോലിക്ക് പോകുന്നതിനായി പുലർച്ചെ നാലോടെ ഇയാൾ കടപ്പുറത്തേക്ക് ബൈക്കിൽ പോകുന്നത് കണ്ടവരുണ്ട്. ബോട്ടുടമയും മറ്റും രാവിലെ 9.30 മണിയോടെയാണ് ഗുരുതരാവസ്ഥയിൽ യുവാവിനെ കണ്ടെത്തിയത്.തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ചികിത്സക്കിടെഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അന്ത്യം. പഴയങ്ങാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.സംഭവ ദിവസം പ്രദേശത്ത് ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: അബ്ദുള്ള, നസീർ, റൗളത്ത്, റളിയത്ത്, ആരിഫ. കേസെടുത്ത പോലീസ് പഴയങ്ങാടിഎസ്.ഐ.കെ.സുഹൈലിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.
The fisherman