ചെറുകുന്ന്: കണ്ണൂർ വിഷൻ ചാനൽ റിപ്പോർട്ടർ ഷാരിമ രാജന് മഹാത്മാ സേവാഗ്രാമിൻ്റെ പ്രഥമ പ്രാദേശിക വനിത മാധ്യമ പുരസ്കാരം. 2019 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നു.വനിത മുന്നേറ്റവുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ ജനങ്ങളിലേക്ക് എത്തിച്ചു.
ഡോക്ടർ മുബാറക്ക ബീവിയുടെ ജീവിതം, ദാഹ ജലം നൽകുന്ന കൊവ്വപ്പുറത്തെ കെ.പി രാധയുടെ ജീവിതം,അറുപതാം വയസ്സിൽ ശാസ്ത്രീയ നൃത്തത്തിൽ ചുവട് വെച്ച അമ്മമാരുടെ കൂട്ടായ്മ, അങ്ങിനെ സ്ത്രീ മുന്നറ്റവുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടുകളെ വിലയിരുത്തിയാണ് മഹാത്മാ സേവാഗ്രാമിൻ്റെ പ്രഥമ വനിത മാധ്യമ പുരസ്കാരത്തിന് ഷാരിമ രാജനെ തിരഞ്ഞെടുത്തത്. ഡിസംബർ 28ന് ചെറുകുന്നിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
Kannur Vision channel reporter Sharima Rajan