---
title: "പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ കാർത്തിക മഹോത്സവം ആഘോഷിച്ചു"
english_title: "pookkoth theru"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/256103/pookkoth-theru"
published_at: "2024-12-14T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675d0551f002a_news-card.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ കാർത്തിക മഹോത്സവം ആഘോഷിച്ചു

> **Lead Summary:** **തളിപ്പറമ്പ:**പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ കാർത്തിക മഹോത്സവം ആഘോഷിച്ചു.പൂക്കോത്ത് കൊട്ടാരം മാതൃസമിതിയുടെ നേതൃത്വത്തിൽ ദേവീ മഹാത്മ്യ പാരായണവും,കെ മധുസൂദനൻ ദേവീ സ്തോത്ര പാരായണവും നടത്തി .

## Article Content

**തളിപ്പറമ്പ:**പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ കാർത്തിക മഹോത്സവം ആഘോഷിച്ചു.പൂക്കോത്ത് കൊട്ടാരം മാതൃസമിതിയുടെ നേതൃത്വത്തിൽ ദേവീ മഹാത്മ്യ പാരായണവും,കെ മധുസൂദനൻ ദേവീ സ്തോത്ര പാരായണവും നടത്തി .

പൂക്കോത്ത് കൊട്ടാരം വാദ്യസംഘത്തിൻ്റെ പഞ്ചാരിമേളവും അരങ്ങേറി.വിശേഷാൽ കാർത്തിക പൂജയുംകോലസ്വരൂപത്തിങ്കൽതായ് പരദേവതയുടെ തിടമ്പ് എഴുന്നള്ളത്തും നടന്നു.ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തജനങ്ങൾക്ക് വൃശ്ചിക മാസത്തെ കാർത്തിക ദിവസത്തെപ്രധാന വഴിപാടായ 'കാരയപ്പം ' പ്രസാദ വിതരണം ചെയ്തു.

സന്ധ്യക്ക് കാർത്തിക വിളക്കും നടത്തി.പത്മശാലിയ സമുദായക്കാരുടെ പ്രധാന ആരാധന കേന്ദ്രമാണ് പൂക്കോത്ത് കൊട്ടാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/256103/pookkoth-theru)