നേതാക്കൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കോൺഗ്രസിൽ കൂട്ടരാജി

നേതാക്കൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കോൺഗ്രസിൽ കൂട്ടരാജി
Dec 9, 2024 09:28 PM | By Sufaija PP

കണ്ണൂർ : എം കെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കോൺഗ്രസിൽ കൂട്ടരാജി. കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കമാണ് രാജിവെച്ചത്. പ്രസിഡന്റ് ഉൾപ്പെടെ 36 മണ്ഡലം കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. എം കെ.രാഘവൻ എംപിക്കെതിരെയും മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. എം കെ രാഘവൻ എംപിയുടെ കോലവുമായി നേതാക്കൾ പ്രതിഷേധിച്ചു. കോൺഗ്രസ് ഭരിക്കുന്ന മാടായി കോളേജിൽ കോഴ വാങ്ങി സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു എം കെ രാഘവൻ എംപിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മാടായി കോളേജിൽ എത്തിയപ്പോഴായിരുന്നു ഭരണസമിതി ചെയർമാൻ കൂടിയായ എംപിയെ തടഞ്ഞത് പ്രതിഷേധിച്ചത്. എംപിക്കെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പൊലീസ് എത്തിയായിരുന്നു പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

കല്ല്യാശ്ശേരി-പയ്യന്നൂർ നിയോജക മണ്ഡലത്തിലെ ശക്തമായ പ്രതിഷേധത്തെ അവഗണിച്ചു കൊണ്ടാണ് കോളേജിൽ സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാൻ എംപി നീക്കം നടത്തുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഡിസിസി അച്ചടക്ക നടപടി സ്വീകരിച്ചു. നാല് നേതാക്കളെ ഡിസിസി സസ്പെൻഡ് ചെയ്തു. കാപ്പടാൻ ശശിധരൻ, വരുൺ കൃഷ്ണൻ, കെ വി സതീഷ് കുമാർ, കെ പി ശശി എന്നിവർക്കെതിരെയായിരുന്നു നടപടി. പ്രവർത്തകരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഡിസിസി നടപടിയിൽ യൂത്ത് കോൺഗ്രസിൽ അടക്കം പ്രതിഷേധം കനക്കുകയാണ്.

Mass resignation in Kannur Congress

Next TV

Related Stories
മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

Dec 26, 2024 10:37 PM

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്...

Read More >>
'ചുവട്' എൻ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

Dec 26, 2024 10:12 PM

'ചുവട്' എൻ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

ചുവട് സപ്തദിന ക്യാമ്പ്...

Read More >>
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

Dec 26, 2024 07:59 PM

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ...

Read More >>
ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു

Dec 26, 2024 07:53 PM

ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു

ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം...

Read More >>
പൊതിച്ചോറിനൊടൊപ്പം ക്രിസ്തുമസ് കേക്കും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

Dec 26, 2024 07:46 PM

പൊതിച്ചോറിനൊടൊപ്പം ക്രിസ്തുമസ് കേക്കും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

പൊതിച്ചോറിനൊടൊപ്പം ക്രിസ്തുമസ് കേക്കും വിതരണം ചെയ്ത്...

Read More >>
കല്യാണ വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

Dec 26, 2024 07:24 PM

കല്യാണ വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

കല്യാണ വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ്...

Read More >>
Top Stories

News Roundup