വളപട്ടണം കവർച്ച: പോലീസ് സംഘം ബാംഗ്ലൂരിൽ എത്തി

വളപട്ടണം കവർച്ച: പോലീസ് സംഘം ബാംഗ്ലൂരിൽ എത്തി
Nov 30, 2024 09:49 AM | By Sufaija PP

കണ്ണൂര്‍ : അരിവ്യാപാരി കെ.പി അഷറഫിന്റെ വളപട്ടണത്തെ വീട്ടിലെ കവര്‍ച്ചക്കേസില്‍ ബെംഗളൂരുവിലെത്തിയ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. ബെംഗളൂരുവില്‍നിന്നാണ് അഷറഫിന്റെ വീട്ടിലെ ലോക്കര്‍ വാങ്ങിയിരുന്നത്. ലോക്കര്‍ എത്തിച്ച സ്ഥാപനത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. താക്കോലിടുമ്പോള്‍ ലിവര്‍ കൃത്യമായി നീക്കിയാലേ ലോക്കര്‍ തുറക്കാനാകൂ. ഒരു താക്കോല്‍ ഉപയോഗിച്ചും രണ്ടാമത് മറ്റൊരു താക്കോലും ലിവറും ഒരേസമയം പ്രവര്‍ത്തിപ്പിച്ചുമാണ് ഈ ലോക്കര്‍ തുറക്കാനാകുക. ഈ രീതി കൃത്യമായി പാലിച്ചാണ് ലോക്കര്‍ തുറന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി.

ഈ സാങ്കേതികവിദ്യ അറിയുന്നയാള്‍ക്കുമാത്രമേ ലോക്കര്‍ തുറക്കാന്‍ സാധിക്കുകയുള്ളൂ. ലോക്കറിന്റെ സാങ്കേതികവിദ്യയെയും സര്‍വീസ് രീതികളെയുംപറ്റി ആരെങ്കിലും സ്ഥാപനത്തില്‍ ബന്ധപ്പെട്ടിരുന്നു വോയെന്ന കാര്യവും അന്വേഷണസഘം പരിശോധിച്ചു. അതേസമയം പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. കവര്‍ച്ച നടന്ന വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളവും പ്രദേശത്തുനിന്ന് ശേഖരിച്ച 113 സി.സി.ടി.വി. ദൃശ്യങ്ങളുടെ പകര്‍പ്പും പരിശോധിച്ച് വരികയാണ്. സ്വര്‍ണവും പണവും സൂക്ഷിച്ച ലോക്കറിന്റെ താക്കോല്‍ മറ്റൊരു ഷെല്‍ഫില്‍വെച്ച് പൂട്ടിയതായിരുന്നു. ഇതിന്റെ താക്കോല്‍ മറ്റൊരിടത്ത് വച്ചു. ഈ താക്കോലെടുത്താണ് ഷെല്‍ഫ് തുറന്ന് താക്കോലെടുത്ത് ലോക്കര്‍ തുറന്നത്. മരംകൊണ്ടുള്ള അലമാരയ്ക്കകത്താണ് ലോക്കര്‍. ലോക്കറിന് ഒരു കേടുംവരാതെയാണ് മോഷണം നടത്തിയത്. വീടിനെക്കുറിച്ചും മര അലമാരയ്ക്കകത്ത് സ്ഥാപിച്ച ലോക്കറിനെക്കുറിച്ചും വ്യക്തമായി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന നിലപാടിലാണ് അന്വേഷണസംഘം.

Valapatnam robbery:

Next TV

Related Stories
വിഷ രഹിത പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായി ജൈവ കൃഷിയുടെ വിളവെടുപ്പ് നടത്തി

Nov 30, 2024 11:48 AM

വിഷ രഹിത പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായി ജൈവ കൃഷിയുടെ വിളവെടുപ്പ് നടത്തി

വിഷ രഹിത പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായി ജൈവ കൃഷിയുടെ വിളവെടുപ്പ്...

Read More >>
മാധ്യമപ്രവർത്തന രംഗത്ത് പരിയാരം പ്രസ് ക്ലബ് നടത്തുന്നത് മാതൃകപരമായ പ്രവർത്തനം: എം.വിജിൻ എംഎൽഎ

Nov 30, 2024 11:40 AM

മാധ്യമപ്രവർത്തന രംഗത്ത് പരിയാരം പ്രസ് ക്ലബ് നടത്തുന്നത് മാതൃകപരമായ പ്രവർത്തനം: എം.വിജിൻ എംഎൽഎ

മാധ്യമപ്രവർത്തന രംഗത്ത് പരിയാരം പ്രസ് ക്ലബ് നടത്തുന്നത് മാതൃകപരമായ പ്രവർത്തനം: എം.വിജിൻ...

Read More >>
സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ പദവിയിൽ നിന്ന് വിരമിക്കുന്ന ഡോ. ഖലീൽ ചൊവ്വക്ക് മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി

Nov 29, 2024 09:51 PM

സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ പദവിയിൽ നിന്ന് വിരമിക്കുന്ന ഡോ. ഖലീൽ ചൊവ്വക്ക് മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി

സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ പദവിയിൽ നിന്ന് വിരമിക്കുന്ന ഡോ. ഖലീൽ ചൊവ്വക്ക് മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെ നേതൃത്വത്തിൽ സ്നേഹോപഹാരം...

Read More >>
പ്രമുഖ ഫോക്‌ലോറിസ്റ്റും എഴുത്തുകാരനുമായ ഗിരീഷ് പൂക്കോത്തിന് ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ആദരം

Nov 29, 2024 09:46 PM

പ്രമുഖ ഫോക്‌ലോറിസ്റ്റും എഴുത്തുകാരനുമായ ഗിരീഷ് പൂക്കോത്തിന് ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ആദരം

പ്രമുഖ ഫോക്‌ലോറിസ്റ്റും എഴുത്തുകാരനുമായ ഗിരീഷ് പൂക്കോത്തിന് ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ...

Read More >>
പഞ്ചായത്ത് തലത്തിലും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും

Nov 29, 2024 08:11 PM

പഞ്ചായത്ത് തലത്തിലും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും

പഞ്ചായത്ത് തലത്തിലും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി...

Read More >>
കണ്ണൂർ ഫ്ളവർ ഫെസ്റ്റ്  2024ന് തുടക്കമായി

Nov 29, 2024 08:08 PM

കണ്ണൂർ ഫ്ളവർ ഫെസ്റ്റ് 2024ന് തുടക്കമായി

കണ്ണൂർ ഫ്ളവർ ഫെസ്റ്റ് 2024 ന്...

Read More >>
Top Stories

News Roundup

Entertainment News