---
title: "കണ്ണൂർ ഫ്ളവർ ഫെസ്റ്റ്  2024ന് തുടക്കമായി"
english_title: "Kannur Flower Fest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252732/kannur-flower-fest"
published_at: "2024-11-29T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749d22b64d4a_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ ഫ്ളവർ ഫെസ്റ്റ്  2024ന് തുടക്കമായി

> **Lead Summary:** **കണ്ണൂർ : ** കണ്ണൂർ ഫ്ളവർ ഫാർമേഴ്സ് പ്രൊഡ്യൂസർഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ഫ്ളവർ ഫെസ്റ്റ്2024 ന് തുടക്കമായി. ഡിസംബർ 2 വരെ കലക്ട്രേറ്റ് മൈതാനിയിലാണ് ഫ്ളവർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഫ്ളവർഫെസ്റ്റ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ : ** കണ്ണൂർ ഫ്ളവർ ഫാർമേഴ്സ് പ്രൊഡ്യൂസർഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ഫ്ളവർ ഫെസ്റ്റ്2024 ന് തുടക്കമായി. ഡിസംബർ 2 വരെ കലക്ട്രേറ്റ് മൈതാനിയിലാണ് ഫ്ളവർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഫ്ളവർഫെസ്റ്റ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

145 പുഷ്പകർഷകർ കെ എഫ് എഫ് പി ഒ വിൽ അംഗളായി ഉണ്ട്. അവർ ഉൽപ്പാദിപ്പിച്ച വാണിജ്യ പൂകൃഷിക്ക് ഉതകുന്നതുമായി ചെടികളുടെ പ്രദർശനവും വിപണനവുമാണ് മേളയിലെ ആകർഷണം. ഫെസ്റ്റിന്റെ ഭാഗമായി കാർഷിക സെമിനാർ ,വർക്ക് ഷോപ്പ്, എല്ലാ ദിവസവും വിവിധ കലാപരിപാടികളുമുണ്ടാകും. അതോടൊപ്പം വിവിധ ഏജൻസികളുടെ വാണിജ്യ സ്റ്റാളുകൾ, ഫുട് കോർട്ട്, ഫൺ പാർക്ക് എന്നിവയും ഒരുക്കീട്ടുണ്ട്.പ്രസിഡൻ്റ് ഇ കെ അജിമോൾ അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു എളയാവൂർ, കുമാരി ജാൻവി , എം എൻ പ്രദീപ്, അനീഷ് കുമാർ എം കെ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252732/kannur-flower-fest)