---
title: "പഞ്ചായത്ത് തലത്തിലും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും"
english_title: "Ration card mustering at panchayat level"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252736/ration-card-mustering-at-panchayat-level"
published_at: "2024-11-29T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749d2c833166_Untitled-2-web.jpg"
keywords: []
---

# പഞ്ചായത്ത് തലത്തിലും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും

> **Lead Summary:** **തിരുവനന്തപുരം : **റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്താന്‍ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബര്‍ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തില്‍ മസ്റ്ററിംഗ് ക്രമീകരിക്കും. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളവര്‍ക്ക് വേണ്ടിയാണ് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ഡിസംബര്‍ 2 മുതല്‍ 8 വരെ ഒന്നാം ഘട്ടവും ഡിസംബര്‍ 9 മുതല്‍ 15 വരെ രണ്ടാംഘട്ടവും നടത്തും.

## Article Content

**തിരുവനന്തപുരം : **റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്താന്‍ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബര്‍ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തില്‍ മസ്റ്ററിംഗ് ക്രമീകരിക്കും. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളവര്‍ക്ക് വേണ്ടിയാണ് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ഡിസംബര്‍ 2 മുതല്‍ 8 വരെ ഒന്നാം ഘട്ടവും ഡിസംബര്‍ 9 മുതല്‍ 15 വരെ രണ്ടാംഘട്ടവും നടത്തും.

ഇ പോസ് ,ഐറിസ് സ്‌കാനര്‍, ഫെയ്‌സ് ആപ്പ് തുടങ്ങിയവ ഉപയോഗിച്ച് ആയിരിക്കും ഇ-കെവൈസി അപ്‌ഡേഷന്‍. 82% മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളും മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡും ആധാര്‍കാര്‍ഡുമായി റേഷന്‍കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്. കാര്‍ഡുടമകള്‍ നേരിട്ടെത്തി ഇ-പോസില്‍ വിരല്‍ പതിപ്പിച്ചാണ് ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252736/ration-card-mustering-at-panchayat-level)