---
title: "കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം"
english_title: "Apply for the Collector's Internship Programme"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252731/apply-for-the-collectors-internship-programme"
published_at: "2024-11-29T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749d1ac00cfb_download_(2).jpg"
keywords: []
---

# കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ : **ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും സർക്കാർ സംവിധാനത്തെക്കുറിച്ച്‌ വ്യക്തമായ കാഴ്ച്ചപ്പാട് നേടാനും ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക്ക് (ഡിസിഐപി) ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം.

## Article Content

**കണ്ണൂർ : **ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും സർക്കാർ സംവിധാനത്തെക്കുറിച്ച്‌ വ്യക്തമായ കാഴ്ച്ചപ്പാട് നേടാനും ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക്ക് (ഡിസിഐപി) ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം.

കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് ഇന്റേണ്‍ഷിപ് പ്രോഗ്രാം. മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതല്‍കൂട്ടാകുന്ന രീതിയിലാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നത്. താല്‍പര്യമുള്ളവർ ഡിസംബർ പത്തിനകം https://tinyurl.com/dcipknrbatch3 ലിങ്ക് വഴി അപേക്ഷ പൂരിപ്പിച്ച്‌ നല്‍കണം. നാല് മാസമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പെൻഡ് ഉണ്ടാകില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് dcknr.ker@nic.in എന്ന ഇ മെയിലിലോ 9497715811, 0497-2700243 നമ്ബറുകളിലോ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252731/apply-for-the-collectors-internship-programme)