പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം
Nov 28, 2024 07:00 PM | By Sufaija PP

കണ്ണൂര്‍: പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം. ക്ഷേത്രത്തിന് സമീപത്തെ ചില കടകളില്‍ ദേവന്റെ പേരില്‍ അരവണ വില്‍പന വ്യാപകമായത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം അധികൃതര്‍ വിശദീകരണവുമായി രംഗത്തുവന്നത്.

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ അരവണ പായസത്തെ കുറിച്ചുള്ള പരാമര്‍ശം ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്. ആവിയില്‍ വേവിച്ച പയറും തേങ്ങാക്കൊത്തുമാണ് മുത്തപ്പന് സമര്‍പ്പിക്കുന്നത്. അരവണ പായസത്തിന്റെ പേരില്‍ കച്ചവടം നടത്തുന്ന വ്യാപാരികളുമായി പറശ്ശിനി മടപ്പുരയ്ക്ക് യാതൊരു ബന്ധവുമില്ല- ക്ഷേത്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അരവണ പായസം വില്‍ക്കുന്ന കടകള്‍ക്ക് മാനേജ്മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കടകളില്‍ ഭക്തര്‍ക്ക് അരവണ പായസം വില്‍ക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. വിവരമറിഞ്ഞയുടന്‍, പായസം പാത്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിന്റെ പേര് മാറ്റാന്‍ കടയുടമകള്‍ക്ക് നോട്ടീസ് നല്‍കി. ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല,'' ക്ഷേത്രം അധികൃതര്‍ പറഞ്ഞു.

തെയ്യം അണിയാതെ ഭക്തരെ അനുഗ്രഹിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന്, മുത്തപ്പന്‍ തെയ്യം കെട്ടിയാടുന്ന കോലധാരിയായ ബാലകൃഷ്ണന്‍ പെരുവണ്ണാനെ ക്ഷേത്രം ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തു.

Parasshinikadav Muthappan

Next TV

Related Stories
കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം

Jun 27, 2025 10:32 PM

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം...

Read More >>
ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ നടത്തി.

Jun 27, 2025 10:27 PM

ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ നടത്തി.

ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ...

Read More >>
ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

Jun 27, 2025 05:57 PM

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന...

Read More >>
ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച്  മുസ്ലിം ലീഗ്  പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Jun 27, 2025 04:47 PM

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ്...

Read More >>
ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

Jun 27, 2025 04:36 PM

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ...

Read More >>
എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

Jun 27, 2025 04:31 PM

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/