---
title: "പരിയാരം പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ്  ഉദ്ഘാടനം നാളെ"
english_title: "pariyaram press club"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252468/pariyaram-press-club"
published_at: "2024-11-28T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67486fe65b9b9_Untitled-2-web.jpg"
keywords: []
---

# പരിയാരം പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ്  ഉദ്ഘാടനം നാളെ

> **Lead Summary:** പരിയാരം പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം മുകളില്‍ നാളെ. പരിയാരം ജെ.എസ്.എസ് ടവറിന്റെ ഒന്നാംനിലയിലാണ് ഓഫീസ് തുറക്കുന്നത്. ഉച്ചക്ക് ശേഷം രണ്ടിന് എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ അധ്യക്ഷത വഹിക്കും.

## Article Content

പരിയാരം പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം മുകളില്‍ നാളെ. പരിയാരം ജെ.എസ്.എസ് ടവറിന്റെ ഒന്നാംനിലയിലാണ് ഓഫീസ് തുറക്കുന്നത്. ഉച്ചക്ക് ശേഷം രണ്ടിന് എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ അധ്യക്ഷത വഹിക്കും.

ജീവകാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമിട്ട് ആരംഭിക്കുന്ന പരിയാരം പ്രസ് ചാരിറ്റബില്‍ ട്രസ്റ്റ്(പി.പി.സി.ടി)പ്രവര്‍ത്തനോദ്ഘാടനവും എം.എല്‍.എ നിര്‍വ്വഹിക്കും. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ്, പരിയാരം ഇന്‍സ്പെക്ടര്‍ വിനീഷ്‌കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ചടങ്ങില്‍ വെച്ച് പ്രസ്‌ക്ലബ്ബ് അംഗവും ഭാരത് സേവക് സമാജ് അവാര്‍ഡ് നേടിയ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലാത്തറയെ ആദരിക്കും. പ്രമുഖ വ്യക്തികള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252468/pariyaram-press-club)