ശബരിമലയിൽ അമിത വില ഈടാക്കുന്ന കടകൾക്കെതിരെ നടപടി വേണം: ഹൈക്കോടതി

ശബരിമലയിൽ അമിത വില ഈടാക്കുന്ന കടകൾക്കെതിരെ നടപടി വേണം: ഹൈക്കോടതി
Nov 26, 2024 05:13 PM | By Sufaija PP

കൊച്ചി: ശബരിമലയിൽ ഭക്തരിൽ നിന്ന് അനധികൃതമായി വില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണെന്ന് ഹൈക്കോടതി. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേറ്റുകള്‍ക്കാണ് നിര്‍ദേശം. നിശ്ചിത ഇടവേളകളിൽ കടകളിൽ പരിശോധന നടത്തണം. അമിത വില ഈടാക്കുന്നത് കണ്ടെത്തിയാൽ കര്‍ശന നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമല തീര്‍ത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം നൽകിയത്. പമ്പ-സന്നിധാനം പാതയിലെ കടകളിൽ പരിശോധന നടത്തണം. ഹോട്ടലുകൾ കേന്ദ്രീകരിച്ച് ചില പ്രശ്നങ്ങൾ സ്പെഷ്യൽ കമ്മീഷണർ സൂചിപ്പിച്ചതായും ഹൈക്കോടതി വ്യക്തമാക്കി.

ഇതുസംബന്ധിച്ച് ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിവരങ്ങൾ ആരാഞ്ഞശേഷമാണ് പരിശോധന സംബന്ധിച്ച നിര്‍ദേശം നൽകിയത്. ശബരിമല ക്ഷേത്ര തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണത്തിൽ എക്സിക്യൂട്ടീവ് ഓഫീസറോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. നാളെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശം. വിഷയങ്ങൾ നാളെ വീണ്ടും പരിഗണിക്കും ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. പതിനെട്ടാം പടിയിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്ത സംഭവത്തിലും കോടതി വിമര്‍ശനം ഉന്നയിച്ചു. പോലീസിന്‍റെ ഇത്തരം നടപടി അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

shops at sabarimala

Next TV

Related Stories
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനം

Nov 26, 2024 05:10 PM

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനം

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും...

Read More >>
‘പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല’; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുടുംബം

Nov 26, 2024 05:07 PM

‘പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല’; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുടുംബം

‘പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല’; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച്...

Read More >>
എക്‌സൈസ് വകുപ്പിൽ  നിന്നും റിട്ടയർ ചെയുന്ന പ്രിവെൻറ്റീവ് ഓഫീസർ എം. രാജീവൻ,പാർടൈം സ്വീപ്പർ എം കെ ചിത്രസേനൻ എന്നിവർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

Nov 26, 2024 05:05 PM

എക്‌സൈസ് വകുപ്പിൽ നിന്നും റിട്ടയർ ചെയുന്ന പ്രിവെൻറ്റീവ് ഓഫീസർ എം. രാജീവൻ,പാർടൈം സ്വീപ്പർ എം കെ ചിത്രസേനൻ എന്നിവർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

എക്‌സൈസ് വകുപ്പിൽ നിന്നും റിട്ടയർ ചെയുന്ന പ്രിവെൻറ്റീവ് ഓഫീസർ എം. രാജീവൻ,പാർടൈം സ്വീപ്പർ എം കെ ചിത്രസേനൻ എന്നിവർക്ക് യാത്രയയപ്പ്...

Read More >>
ആന്തൂർ നഗരസഭ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു

Nov 26, 2024 04:56 PM

ആന്തൂർ നഗരസഭ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ ഭരണഘടനാ ദിനാചരണം...

Read More >>
ചിറവക്ക് ട്രാഫിക് സിഗ്നൽ, ബസ് വെയ്റ്റിംഗ് ഷെൽട്ടർ എന്നിവ ഉദ്ഘാടനം ചെയ്തു

Nov 26, 2024 04:53 PM

ചിറവക്ക് ട്രാഫിക് സിഗ്നൽ, ബസ് വെയ്റ്റിംഗ് ഷെൽട്ടർ എന്നിവ ഉദ്ഘാടനം ചെയ്തു

ചിറവക്ക് ട്രാഫിക് സിഗ്നൽ, ബസ് വെയ്റ്റിംഗ് ഷെൽട്ടർ എന്നിവ ഉദ്ഘാടനം...

Read More >>
ആലക്കോട് തേർത്തല്ലിയിൽ വർക്ക് ഷോപ്പിൽ വൻ തീപിടുത്തം: വാഹനങ്ങൾ കത്തി നശിച്ചു, ഉടമയ്ക്ക് പൊള്ളലേറ്റു

Nov 26, 2024 01:13 PM

ആലക്കോട് തേർത്തല്ലിയിൽ വർക്ക് ഷോപ്പിൽ വൻ തീപിടുത്തം: വാഹനങ്ങൾ കത്തി നശിച്ചു, ഉടമയ്ക്ക് പൊള്ളലേറ്റു

ആലക്കോട് തേർത്തല്ലിയിൽ വർക്ക് ഷോപ്പിൽ വൻ തീപിടുത്തം: വാഹനങ്ങൾ കത്തി നശിച്ചു, ഉടമയ്ക്ക്...

Read More >>
Top Stories

Entertainment News