---
title: "എക്‌സൈസ് വകുപ്പിൽ  നിന്നും റിട്ടയർ ചെയുന്ന പ്രിവെൻറ്റീവ് ഓഫീസർ എം. രാജീവൻ,പാർടൈം സ്വീപ്പർ എം കെ ചിത്രസേനൻ എന്നിവർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു"
english_title: "farewell was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251917/farewell-was-organized"
published_at: "2024-11-26T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745b2968f43a_news-card.jpg"
keywords: []
---

# എക്‌സൈസ് വകുപ്പിൽ  നിന്നും റിട്ടയർ ചെയുന്ന പ്രിവെൻറ്റീവ് ഓഫീസർ എം. രാജീവൻ,പാർടൈം സ്വീപ്പർ എം കെ ചിത്രസേനൻ എന്നിവർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

> **Lead Summary:** എക്‌സൈസ് വകുപ്പിൽ നിന്നും റിട്ടയർ ചെയുന്ന പ്രിവെൻറ്റീവ് ഓഫീസർ എം. രാജീവൻ,പാർടൈം സ്വീപ്പർ എം കെ ചിത്രസേനൻ എന്നിവർക്ക് കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് കണ്ണൂർ ജില്ല എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. കെ കെ രത്നകുമാരി പരിപാടി ഉൽഘടനം ചെയ്തു.

## Article Content

എക്‌സൈസ് വകുപ്പിൽ നിന്നും റിട്ടയർ ചെയുന്ന പ്രിവെൻറ്റീവ് ഓഫീസർ എം. രാജീവൻ,പാർടൈം സ്വീപ്പർ എം കെ ചിത്രസേനൻ എന്നിവർക്ക് കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് കണ്ണൂർ ജില്ല എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. കെ കെ രത്നകുമാരി പരിപാടി ഉൽഘടനം ചെയ്തു.

ജില്ല പ്രസിഡന്റ്‌ കെ രാജേഷ് ആദ്യക്ഷത വഹിച്ചു.സംഘടന ജില്ല സെക്രട്ടറി കെ എ പ്രനിൽ കുമാർ സ്വാഗതം പറഞ്ഞു.സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി കെ സന്തോഷ്‌കുമാർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എം. സുഗുണൻ ഓഫിസേഴ്സ് സംസ്ഥാന ട്രഷറർ കെ ഷാജി, സംസ്ഥാനകമ്മിറ്റി അംഗങ്ങൾ വി വി ഷാജി,നെൽസൺ ടി തോമസ്, മുൻ ജില്ല സെക്രട്ടറി രാജീവൻ കെ, മുൻ ജില്ല പ്രസിഡന്റ്‌ സുകേഷ് കുമാർ വി സി, സർക്കിൾ ഇൻസ്‌പെക്ടർ സലിം കുമാർ ദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജെസ്‌ന ജോസഫ് നന്ദി പറഞ്ഞു.എം രാജീവൻ, എം കെ ചിത്രസേനൻ എന്നിവർ മറുപടി പ്രസംഗം നടത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251917/farewell-was-organized)