---
title: "സ്വർണ വില വീണ്ടും താഴേക്ക്"
english_title: "Gold price down again"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251842/gold-price-down-again"
published_at: "2024-11-26T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745796ed3778_gold.jpg"
keywords: []
---

# സ്വർണ വില വീണ്ടും താഴേക്ക്

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വർണ വില രണ്ട് ദിവസം കൊണ്ട് പവന് 1,760 രൂപ കുറഞ്ഞു. ഇന്ന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 7,080 രൂപയും പവന് 960 രൂപ കുറഞ്ഞ് 56,640 രൂപയുമായി. കഴിഞ്ഞയാഴ്‌ച മുഴവൻ മുന്നേറ്റം കാണിച്ച സ്വർണ വില തുടർച്ചയായ രണ്ടാം ദിനമാണ് താഴുന്നത്. ഇന്നലെ പവന് 800 രൂപ കുറഞ്ഞിരുന്നു.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വർണ വില രണ്ട് ദിവസം കൊണ്ട് പവന് 1,760 രൂപ കുറഞ്ഞു. ഇന്ന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 7,080 രൂപയും പവന് 960 രൂപ കുറഞ്ഞ് 56,640 രൂപയുമായി. കഴിഞ്ഞയാഴ്‌ച മുഴവൻ മുന്നേറ്റം കാണിച്ച സ്വർണ വില തുടർച്ചയായ രണ്ടാം ദിനമാണ് താഴുന്നത്. ഇന്നലെ പവന് 800 രൂപ കുറഞ്ഞിരുന്നു.

ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 90 രൂപ കുറഞ്ഞ് 5,850 രൂപയിലാണ് വ്യാപാരം. വെള്ളി വിലയും താഴേക്കാണ്. കഴിഞ്ഞ മൂന്ന് ദിവസം അനക്കമില്ലാതിരുന്നതിനു ശേഷം ഇന്ന് ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 96 രൂപയിലെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251842/gold-price-down-again)