---
title: "ആന്തൂർ നഗരസഭ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു"
english_title: "Anthur Municipality organized the Constitution Day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251916/anthur-municipality-organized-the-constitution-day-celebration"
published_at: "2024-11-26T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745b0a355b55_Untitled-2-web.jpg"
keywords: []
---

# ആന്തൂർ നഗരസഭ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** ധർമ്മശാല: ആന്തൂർ നഗരസഭ ഭരണഘടനാ ദിനാചരണം സമുചിതമായി കൊണ്ടാടി.വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ്റെ അധ്യക്ഷതയിൽ നഗരസഭാ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സുപ്രണ്ട് മധു ടി സ്വാഗതമാശംസിച്ചു.

## Article Content

ധർമ്മശാല: ആന്തൂർ നഗരസഭ ഭരണഘടനാ ദിനാചരണം സമുചിതമായി കൊണ്ടാടി.വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ്റെ അധ്യക്ഷതയിൽ നഗരസഭാ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സുപ്രണ്ട് മധു ടി സ്വാഗതമാശംസിച്ചു.

എം. ആമിന ടീച്ചർ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷ ന്മാരായ ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251916/anthur-municipality-organized-the-constitution-day-celebration)