തളിപ്പറമ്പ്: 60 പവൻ്റെ സ്വർണ്ണാഭരണങ്ങൾ പണയം വാങ്ങിയ ശേഷം പണവുമായി തിരിച്ചെടുക്കാൻ ചെന്നപ്പോൾ സ്വർണ്ണം നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ധനകാര്യ സ്ഥാപനത്തിലെ നാലു പേർക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തു.
മാട്ടൂൽ തെക്കുമ്പാട് സ്വദേശിയുടെ പരാതിയിലാണ് തളിപ്പറമ്പിലെ മേലോറ സ്ഥാപനത്തിലെ പി.ടി.പി.അഷറഫ്, കായക്കൂൽ ആയിഷ, പാർട്ണർമാരായ എം.ടി.പി.സലാം, ഭാര്യ സെറീന എന്നിവർക്കെതിരെ കേസെടുത്തത്.
പരാതിക്കാരൻ്റെ മകളെ പഠിപ്പിക്കുന്നതിന് പൈസയുടെ ആവശ്യമുണ്ടായപ്പോഴാണ് സ്വർണ്ണം പണയം കൊടുത്താൽ പലിശരഹിത വായ്പ കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതികൾ 2022 ഡിസമ്പർ മൂന്നിന് 60 പവൻ്റെ ആഭരണങ്ങൾ വാങ്ങുകയും ആറു മാസത്തിനു ശേഷം പൈസ തിരികെ തന്നാൽ സ്വർണ്ണം തിരിച്ചു കൊടുക്കാമെന്ന് പറഞ്ഞുവെങ്കിലും 20 ലക്ഷം രൂപ മാത്രം നൽകുകയും പിന്നീട് പൈസ തിരികെ കൊടുത്ത് സ്വർണ്ണം വാങ്ങാൻ ചെന്നപ്പോൾ സ്വർണ്ണം തിരിച്ചു കൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
Case against four