---
title: "പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ"
english_title: "Usthad arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250387/usthad-arrested"
published_at: "2024-11-19T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c3f6211767_IMG-20241119-WA0085.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** പരിയാരം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാധ്യാപകനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.തിരൂർ കുട്ടായി സ്വദേശി നസീബ് മൗലവിആണ് അറസ്റ്റിലായത്.

## Article Content

പരിയാരം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാധ്യാപകനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.തിരൂർ കുട്ടായി സ്വദേശി നസീബ് മൗലവിആണ് അറസ്റ്റിലായത്.

പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മദ്രസയിൽ ഒരു വർഷത്തോളമായി അധ്യാപകനായി ജോലി നോൽക്കുകയാണ് ഇയാൾ.ആരോപണം ഉയർന്നപ്പോൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പേ ഇയാളെ മദ്രസയിൽ നിന്നും ഒഴിവാക്കിയിരുന്നു.

തുടർന്ന് പരാതി ഭയന്ന് ഒളിവിൽ പോയ ഇയാളെ ഇന്നലെ അർധരാത്രിയാണ് മലപ്പുറത്തുവെച്ച് പരിയാരം പോലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250387/usthad-arrested)