---
title: "കവിതാ രചനയിൽ സംസ്ഥാന തലത്തിലേക്ക് കെ.വി. മെസ്ന"
english_title: "Kv mesna "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250495/kv-mesna"
published_at: "2024-11-19T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673caca948a65_IMG-20241119-WA0169.jpg"
keywords: []
---

# കവിതാ രചനയിൽ സംസ്ഥാന തലത്തിലേക്ക് കെ.വി. മെസ്ന

> **Lead Summary:** **പയ്യന്നൂർ: **കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം മലയാളം കവിതാ രചനയിൽ കെ.വി.മെസ്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.കഴിഞ്ഞ

## Article Content

**പയ്യന്നൂർ: **കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം മലയാളം കവിതാ രചനയിൽ കെ.വി.മെസ്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.കഴിഞ്ഞ

വർഷം കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്കാരവും മുല്ലനേഴി കാവ്യപ്രതിഭാ പുരസ്കാരവും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ മെസ്ന കൈവരിച്ചിട്ടുണ്ട്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി.മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250495/kv-mesna)