---
title: "ഇന്ദിരാഗാന്ധി ജന്മ ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും മുൻകാല മഹിളാ പ്രവർത്തകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു"
english_title: "Indira gandhi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250465/indira-gandhi"
published_at: "2024-11-19T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c8606cdf4e_IMG-20241119-WA0143.jpg"
keywords: []
---

# ഇന്ദിരാഗാന്ധി ജന്മ ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും മുൻകാല മഹിളാ പ്രവർത്തകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **ഇന്ദിരാഗാന്ധി ജന്മ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും മുൻകാല മഹിളാ പ്രവർത്തകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.മുൻ ഗ്രാമപഞ്ചായത്ത് അംഗം പി വി ഗോപാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം: **ഇന്ദിരാഗാന്ധി ജന്മ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും മുൻകാല മഹിളാ പ്രവർത്തകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.മുൻ ഗ്രാമപഞ്ചായത്ത് അംഗം പി വി ഗോപാലൻ ഉദ്ഘാടനം ചെയ്തു.

മുൻക്കാല മഹിളാ കോൺഗ്രസ് പ്രവർത്തകരെ മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് വി കുഞ്ഞപ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു.

ഐ വി കുഞ്ഞിരാമൻ,എ ടി ജനാർദ്ദനൻ,കെഎം രവീന്ദ്രൻ,വി വി രാജൻ,വിവിസി ബാലൻ,പ്രമോദ് മുടിക്കാനം,പി വി ദിനേശൻ,സി എം ആൻറണി,പോള ശ്രീധരൻ ,വി വി മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250465/indira-gandhi)