എരമം കുറ്റൂർ പഞ്ചായത്തിലെ വെള്ളോറ - കക്കറ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ജനങ്ങളിൽ സുരക്ഷിതത്വബോധം സൃഷ്ടിക്കാനും ഭീതിയകറ്റാനും വിവിധ സ്ഥലങ്ങളിലായി കണ്ടുവെന്ന് അറിയിച്ചുള്ള വന്യമൃഗത്തെ പിടി കൂടുന്നതിന് സഹായമാകുന്നതിനും വേണ്ടി കക്കറ വായനശാലയിൽ പയ്യന്നൂർ MLA ടി. ഐ. മധുസൂദനൻ്റെയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ആർ. രാമചന്ദ്രൻ്റെയും സാന്നിധ്യത്തിൽ ചേർന്ന നാട്ടുകാരുടെയും വനം - പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു.
യോഗം പയ്യന്നൂർ MLA ടി.ഐ. മധുസൂദനൻ ഉൽഘാടനം ചെയ്തു. എരമംകുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. TR രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ പി. വീണ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി രജനി മോഹൻ , പഞ്ചായത്ത് മെമ്പർ പ്രേമ സുരേഷ് എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീശൻ പി, പെരിങ്ങോം എസ്. ഐ. സന്തോഷ് കുമാർ എന്നിവർ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. പൊതുജനങ്ങൾ അവരുടെ പ്രശ്നങ്ങളും ആശങ്കകളും യോഗത്തിൽ പങ്കുവെച്ചു.
അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കാനും കാട് മൂടിയ പറമ്പുകൾ ഉടൻ വെട്ടിത്തെളിക്കാനും നിർദ്ദേശിച്ചു. വ്യാജ സന്ദേശങ്ങൾ നൽകിയാൽ അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
തുടർന്ന്,ടി.ഐ. മധുസൂദനൻ എം.എൽ.എ., എരമംകുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് TR രാമചന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജനി മോഹൻ എന്നിവർ രക്ഷാധികാരികളും ഗ്രാമപഞ്ചായത്ത് മെമ്പർ പി. വീണ ചെയർപേഴ്സണായും ബാബുരാജ് MP കൺവീനറായും കെ. വി. ഗോവിന്ദൻ, കെ.പി. സതീശൻ, പി. ഭാർഗവൻ എന്നിവർ വൈസ് ചെയർമാൻമാരായും സനൂപ്. എം., ശ്രീ. അജേഷ് PV, അഖിൽ. കെ.വി. ജോയിൻ്റ് കൺവീനർമാരായും വനം, പോലീസ് വകുപ്പ് ഉദ്യോസ്ഥരും നാട്ടുകാരും വിവിധ സംഘടന പ്രതിനിധികളും ഉൾപ്പെട്ട 55.അംഗ ജാഗ്രതാ സമിതി രൂപീകരിച്ചു.
Wildlife attack threat in Eram Kuttur Panchayat