---
title: "വയലാർ, ഒ.എൻ.വി, ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും കരോക്കെ ഗാനാലാപന സംഗമവും നടത്തി"
english_title: "Vayalar-ONV-Girish Puthanchery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/250069/vayalar-onv-girish-puthanchery"
published_at: "2024-11-18T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ab70f7aa3a_news-card.jpg"
keywords: []
---

# വയലാർ, ഒ.എൻ.വി, ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും കരോക്കെ ഗാനാലാപന സംഗമവും നടത്തി

> **Lead Summary:** **ചെറുകുന്ന്: **മഹാത്മ സേവാഗ്രാം ചെറുകുന്ന് കണ്ണപുരം മേഖലാസമിതിയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മ - ഒ. എൻ. വി കുറുപ്പ് - ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും കരോക്കെ ഗാനാലാപന സംഗമവും നടത്തി. ക്ഷേത്രകല അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ സമിതി ചെയർമാൻ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു.

## Article Content

**ചെറുകുന്ന്: **മഹാത്മ സേവാഗ്രാം ചെറുകുന്ന് കണ്ണപുരം മേഖലാസമിതിയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മ - ഒ. എൻ. വി കുറുപ്പ് - ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും കരോക്കെ ഗാനാലാപന സംഗമവും നടത്തി. ക്ഷേത്രകല അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ സമിതി ചെയർമാൻ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു.

സംഗീത സംവിധായകൻ സതീഷ് വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി. വയലാർ രാമവർമ്മ, ഒ.എൻ.വി, ഗിരീഷ് പുത്തഞ്ചേരി എന്നിവർ രചിച്ച ഗാനങ്ങളാണ് ഗായകർ സംഗമത്തിൽ ആലപിച്ചത്. ചടങ്ങിൽ രാധൻ കണ്ണപുരം, കാപ്പാടൻ ശശിധരൻ, സന്തോഷ് വള്ളുവൻകടവ്, ജിതേഷ് കണ്ണപുരം, എ.വി. സിദ്ധിഖ്, എം. നാരായണൻ, സതീഷ് കടാങ്കോട്ട് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/250069/vayalar-onv-girish-puthanchery)