ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഇന്നലെ (വെള്ളിയാഴ്ച) വൈകുന്നേരമുണ്ടായ അപകടത്തിൽ മട്ടന്നൂർ ചോലയിൽ രഹനാസാണ് മരിച്ചത്. 40 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന നേപ്പാൾ സ്വദേശിയും അപകടത്തിൽ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു നേപ്പാൾ സ്വദേശിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി ഏഴുമണിയോടെ ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ട്രെയിലറിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരായിരുന്ന ഇവർ സാധനങ്ങൾ ഡെലിവറിക്കായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വരട്ടിയോടൻ അബ്ദുൽ വഹിദിന്റെയും ചോലയിൽ ഖദീജയുടെയും മകനാണ് മരണപ്പെട്ട രഹ്നാസ്. ഭാര്യ ശരീഫ. മക്കൾ : മിന്‌സ ഫാത്തിമ, സൈനുൽ ഹാഫിസ്, സാഖിഫ് ഐമൻ. ഹമദ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും
Accident