---
title: "ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കണം : യൂത്ത് ലീഗ്"
english_title: "Youth League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249738/youth-league"
published_at: "2024-11-16T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673863c7e52f6_news-card.jpg"
keywords: []
---

# ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കണം : യൂത്ത് ലീഗ്

> **Lead Summary:** പരിയാരം ഗ്രാമ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡിലുൾപ്പെട്ട നോർത്ത് കുപ്പം - കപ്പണത്തട്ട് ദേശീയപാതയോരത്ത് ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം തള്ളി.

## Article Content

പരിയാരം ഗ്രാമ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡിലുൾപ്പെട്ട നോർത്ത് കുപ്പം - കപ്പണത്തട്ട് ദേശീയപാതയോരത്ത് ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം തള്ളി.

പ്രദേശത്തെ സി.സി.ടി.വികൾ പരിശോധിച്ച് കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് പരിയാരം ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിഭാഗത്തോടും പരിയാരം പോലീസിനോടും നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഇതിനാൽ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249738/youth-league)