---
title: "പട്ടുവം ഗ്രാമ പഞ്ചായത്ത് കേരളോത്സവം സംഘാടക സമിതി രൂപീകരിച്ചു"
english_title: "Pattuvam Grama Panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249736/pattuvam-grama-panchayat"
published_at: "2024-11-16T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673862f7ba1e8_news-card.jpg"
keywords: []
---

# പട്ടുവം ഗ്രാമ പഞ്ചായത്ത് കേരളോത്സവം സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** തളിപ്പറമ്പ: പട്ടുവം ഗ്രാമ പഞ്ചായത്ത് കേരളോത്സവം സംഘാടക സമിതി രൂപീകരിച്ചു. മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു .

## Article Content

തളിപ്പറമ്പ: പട്ടുവം ഗ്രാമ പഞ്ചായത്ത് കേരളോത്സവം സംഘാടക സമിതി രൂപീകരിച്ചു. മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു .

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്വി വി രാജൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ , പട്ടുവം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സീനത്ത് മoത്തിൽ, എം സുനിത, പി കുഞ്ഞികൃഷ്ണൻ, മെമ്പർമാരായ കെ നാസർ, വി ആർ ജോത്സ്ന , ടി വി സിന്ധുതുടങ്ങിയവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടരി ബിനുവർഗിസ് സ്വാഗതവും അസി: സെക്രട്ടരി പി വി അനിൽകുമാർ നന്ദിയും പറഞ്ഞു. പി ശ്രീമതി ചെയർമാനും ബിനു വർഗീസ് ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249736/pattuvam-grama-panchayat)