---
title: "ക്രിക്കറ്റ് കളിക്കുന്നതിനിടെ നെഞ്ചുവേദന; കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു"
english_title: "A native of Kannur died in Riyadh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249781/a-native-of-kannur-died-in-riyadh"
published_at: "2024-11-16T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738874299411_Untitled-2-web.jpg"
keywords: []
---

# ക്രിക്കറ്റ് കളിക്കുന്നതിനിടെ നെഞ്ചുവേദന; കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

> **Lead Summary:** **റിയാദ് : **ക്രിക്കറ്റ്​ കളിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ്​ മരിച്ചു. കണ്ണൂർ മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി ആണ്​ റിയാദ്​ എക്സിറ്റ് 14 ലെ ഹയാത്ത് ആശുപത്രിയിൽ ഇന്ന്​ രാവിലെ മരിച്ചത്​.രാവിലെ റിയാദ്​ എക്സിറ്റ് 16 സുലൈയിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നിടെ ബൗൾ ചെയ്യു​േമ്പാൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

## Article Content

**റിയാദ് : **ക്രിക്കറ്റ്​ കളിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ്​ മരിച്ചു. കണ്ണൂർ മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി ആണ്​ റിയാദ്​ എക്സിറ്റ് 14 ലെ ഹയാത്ത് ആശുപത്രിയിൽ ഇന്ന്​ രാവിലെ മരിച്ചത്​.രാവിലെ റിയാദ്​ എക്സിറ്റ് 16 സുലൈയിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നിടെ ബൗൾ ചെയ്യു​േമ്പാൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

ഉടൻ സഹകളിക്കാർ ആശുപത്രിയിൽ എത്തിച്ചു. വൈകാതെ മരിച്ചു. 12 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്​റ്റോർ കീപ്പറായിരുന്നു. പിതാവ്: പരേതനായ ഗോപാൽ, മാതാവ്: ശ്യാമള, ഭാര്യ: ഷോളജി, മക്കൾ: ദ്യാൻ ദേവ്, അനയ് ദേവ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ അലി പനങ്ങാങ്കര, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ അതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249781/a-native-of-kannur-died-in-riyadh)