വെള്ളോറ: വെള്ളോറ കടവനാടും പുലി ഭീതിയിൽ. ഇന്നലെ രാത്രി വെള്ളോറ അറക്കാൽപ്പാറ ക്ഷേത്രത്തിന് സമീപം സ്ഥാപിക്കുന്ന പന്തൽമാക്കൻ രവീന്ദ്രൻ എന്നയാളുടെ വീട്ടിലെ ആടിനെയാണ് കടിച്ച നിലയിൽ കണ്ടെത്തിയിട്ടുള്ളത്.മറ്റൊരാടിന് പരിക്കേറ്റ നിലയിലുമാണ്. വനം വകുപ്പ് അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി. പുലി തന്നെയാണ് അക്രമിച്ചത് എന്ന നിഗമനത്തിലാണ് രണ്ട് ദിവസം മുന്നേ കക്കറയിൽ ഒരു വളർത്തുനായയെ കടിച്ച് കൊണ്ടുപോയി കൊന്നിരുന്നു .
ഈ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇതിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല ഇന്നലെ വെള്ളോറ ആടിനെ കടിച്ച് കൊന്ന സംഭവത്തോടെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്. വനം വകുപ്പ് അധികൃതർ സംഭവസ്ഥലത്തുണ്ട്. സാന്നിധ്യം കിലോമീറ്ററുകളുടെ അകലത്തിലായതിനാൽ എവിടെ കൂട് സ്ഥാപിക്കണമെന്ന് തീരുമാനമെടുക്കാനാകാതെ അധികൃതർ ഉഴലുകയാണ്. കൂടുവയ്ക്കുന്ന കാര്യത്തിൽ ഇന്ന് തന്നെ തീരുമാനമാകും എന്നാണ് കരുതുന്നത്.
ഏക്കറ് കണക്കിനുള്ള കടവനാട് എസ്റ്റേറ്റ് കാട് കയറിയ അവസ്ഥയിലാണെന്നും ,ഇത് ഇവിടങ്ങളിൽ പുലിയ്ക്ക് യഥേഷ്ടം വിഹരിക്കാൻ കഴിയും എന്നത് കൊണ്ട് തന്നെ ഇവിടം കാട് വെട്ടിമാറ്റി വൃത്തിയാക്കണമെന്നും പരിസരവാസികൾ ആവശ്യപ്പെടുന്നു. രാത്രികാലക്കളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, ടാപ്പിംഗ് തൊഴിലാളികൾ പ്ര വന്നതിന് ശേഷം മാത്രം ജോലിക്കിറങ്ങണമെന്നും, പ്രഭാതസവാരിക്കാർ പ്രകാശം വന്നതിന് ശേഷം മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും അധികൃതർ അറിയിച്ചു.
Presence of tiger