---
title: "വാർഡ് മെമ്പറുടെ ഇടപെടൽ ഫലിച്ചു, സൈദാർ പള്ളി റോഡിന് ശാപമോക്ഷമായി"
english_title: "Saidaar palli road "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247645/saidaar-palli-road"
published_at: "2024-11-06T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b91952f492_IMG-20241106-WA0190.jpg"
keywords: []
---

# വാർഡ് മെമ്പറുടെ ഇടപെടൽ ഫലിച്ചു, സൈദാർ പള്ളി റോഡിന് ശാപമോക്ഷമായി

> **Lead Summary:** **പഴയങ്ങാടി: **മാടായി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ സൈദാർ പള്ളി റോഡ് ധാരാളം വിദ്യാർത്ഥികളും നാട്ടുകാരും സ്ഥിരമായി ആശ്രയിക്കുന്ന റോഡാണ്. ടാറിങ് , കോൺക്രീറ്റ് ഇൻറർലോക്ക് ഒന്നുമില്ലാത്തതിനാൽ എല്ലാ മഴക്കാലത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ ഗതാഗത യോഗ്യമല്ലാതാവും. ഇങ്ങനെ നിത്യ യാത്രക്കാരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് വാർഡ് മെമ്പർ ജമീല ടീച്ചർ പ്രവാസി സുഹൃത്തുക്കളെയും നാട്ടിലുള്ളവരെയും ബന്ധപ്പെട്ട് ജനകീയ കൂട്ടായ്മയിലൂടെ റോഡ് ഇൻറർലോക്ക് ചെയ്തു നവീകരിച്ച് ഗതാഗതയോഗ്യമാക്കി.

## Article Content

**പഴയങ്ങാടി: **മാടായി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ സൈദാർ പള്ളി റോഡ് ധാരാളം വിദ്യാർത്ഥികളും നാട്ടുകാരും സ്ഥിരമായി ആശ്രയിക്കുന്ന റോഡാണ്. ടാറിങ് , കോൺക്രീറ്റ് ഇൻറർലോക്ക് ഒന്നുമില്ലാത്തതിനാൽ എല്ലാ മഴക്കാലത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ ഗതാഗത യോഗ്യമല്ലാതാവും. ഇങ്ങനെ നിത്യ യാത്രക്കാരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് വാർഡ് മെമ്പർ ജമീല ടീച്ചർ പ്രവാസി സുഹൃത്തുക്കളെയും നാട്ടിലുള്ളവരെയും ബന്ധപ്പെട്ട് ജനകീയ കൂട്ടായ്മയിലൂടെ റോഡ് ഇൻറർലോക്ക് ചെയ്തു നവീകരിച്ച് ഗതാഗതയോഗ്യമാക്കി.

നാടിൻറെ പൊതു ആവശ്യത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ നാട്ടുകാരിൽ നിന്ന് വിശിഷ്യാ പ്രവാസികളിൽ നിന്ന് ലോകമായ പിന്തുണയും സഹകരണവും ആണ് ലഭിക്കുന്നത് എന്ന് റോഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് വാർഡ് മെമ്പർ ജമീല ടീച്ചർ അഭിപ്രായപ്പെട്ടു.

ജനകീയ കൂട്ടായ്മ അംഗങ്ങളും പൊതുപ്രവർത്തകരുമായ അബ്ദുൽ റഷീദ് നാസർ സി എച്ച് അൻവർ അബ്ബാസ് എസ് വി പി, അബ്ദുൽ ജലീൽ, നാസർ,സക്കറിയ,യൂസഫ് എസ് എസ് എൽ പി സിദ്ധീഖ് സിദ്ദീഖ് ഷംസുദ്ദീൻ മൗലവി യുകെ പി കുഞ്ഞഹമ്മദ് പിസി മൊയ്തു ഹാജി എം പി ജബ്ബാർ കെ വി അബ്ദുൽ അസീസ് സൈതാർ പള്ളി കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247645/saidaar-palli-road)