റേഷൻ കാർഡുകളിലെ തെറ്റുതിരുത്താം: 'തെളിമ' പദ്ധതി നവംബർ 15 മുതൽ

റേഷൻ കാർഡുകളിലെ തെറ്റുതിരുത്താം: 'തെളിമ' പദ്ധതി നവംബർ 15 മുതൽ
Nov 6, 2024 01:14 PM | By Sufaija PP

റേഷൻ കാർഡുകളിലെ തെറ്റുകൾ തിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം നൽകാനും അനധികൃതമായി മുൻഗണന കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ 'തെളിമ' പദ്ധതി 15-ന് ആരംഭിക്കും.ഡിസംബർ പതിനഞ്ച് വരെ നീണ്ടുനിൽക്കും. റേഷൻ കടകൾക്ക് മുന്നിൽ സ്ഥാപിക്കുന്ന ഡ്രോപ് ബോക്സിൽ പരാതികളും അപേക്ഷകളും നിക്ഷേപിക്കാം.റേഷൻ കാർഡ് അംഗങ്ങളുടെ പേര്, ഇനിഷ്യൽ, മേൽവിലാസം,u കാർഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴിൽ, എൽ പി ജി വിവരങ്ങൾ തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തി നൽകും.

മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളിൽ കാർഡിലെ തെറ്റുകൾ കാരണം മസ്റ്ററിങ് നിരസിക്കപ്പെട്ടവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ശേഷം ഇവർക്ക് വീണ്ടും മസ്റ്ററിങ് നടത്താം.

കാർഡുകളിൽ രേഖപ്പെടുത്തിയ വരുമാനം, വീടിൻ്റെ വിസ്തീർണം, വാഹന വിവരം എന്നിവയിൽ മാറ്റം വരുത്താനുള്ള അപേക്ഷകൾ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല.അത്തരം അപേക്ഷകൾ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ, സിറ്റിസൻ ലോഗിൻ മുഖേന വകുപ്പിൻ്റെ പോർട്ടലിൽ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ.

റേഷൻ വിതരണത്തിലെ പ്രശ്‌നങ്ങൾ, ഗുണനിലവാരം, അളവ്, ലൈസൻസിയുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച പരാതികളും സ്വീകരിക്കും.

Thelima mission

Next TV

Related Stories
പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്; വിദ്യാഭ്യാസ മന്ത്രി

Nov 28, 2024 09:25 AM

പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്; വിദ്യാഭ്യാസ മന്ത്രി

പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത് -വിദ്യാഭ്യാസ...

Read More >>
ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം; ഹൈക്കോടതി

Nov 28, 2024 09:23 AM

ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം; ഹൈക്കോടതി

ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം’;...

Read More >>
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന സര്‍ക്കാര്‍

Nov 28, 2024 09:22 AM

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന...

Read More >>
മദ്യലഹരിയിൽ കെ എസ് ഇ ബി എഞ്ചിനീയർ ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

Nov 28, 2024 09:20 AM

മദ്യലഹരിയിൽ കെ എസ് ഇ ബി എഞ്ചിനീയർ ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

മദ്യലഹരിയിൽ കെ എസ് ഇ ബി എഞ്ചിനീയർ ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്ക്...

Read More >>
എരമം, കുറ്റൂർ, കാങ്കോൽ, ആലപടമ്പ എന്നീ പഞ്ചായത്തുകളിലെ പുലി സാന്നിധ്യം: വനംവകുപ്പ് അധികൃതർ പരിശോധന തുടങ്ങി

Nov 28, 2024 09:13 AM

എരമം, കുറ്റൂർ, കാങ്കോൽ, ആലപടമ്പ എന്നീ പഞ്ചായത്തുകളിലെ പുലി സാന്നിധ്യം: വനംവകുപ്പ് അധികൃതർ പരിശോധന തുടങ്ങി

എരമം, കുറ്റൂർ, കാങ്കോൽ, ആലപടമ്പ എന്നീ പഞ്ചായത്തുകളിലെ പുലി സാന്നിധ്യം: വനംവകുപ്പ് അധികൃതർ പരിശോധന...

Read More >>
ദേശീയ സെമിനാർ സംഘടിപ്പിച്ചു

Nov 27, 2024 09:30 PM

ദേശീയ സെമിനാർ സംഘടിപ്പിച്ചു

ദേശീയ സെമിനാർ...

Read More >>
Top Stories

News Roundup

GCC News