---
title: "പഴയങ്ങാടിയിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി "
english_title: "suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244234/suicide"
published_at: "2024-10-21T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67167050874bf_Untitled-2-web.jpg"
keywords: []
---

# പഴയങ്ങാടിയിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **പഴയങ്ങാടി :** പഴയങ്ങാടിയിലെ പ്രമുഖ മാധ്യമ പ്രവർത്തകർ ദേവരാജനെയാണ് ഇന്ന് വൈകുന്നേരത്തോടെ എരിപുരത്തെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സുദിനം, കണ്ണൂർ വൺ എന്നിവയുടെ ലേഖകനായിരുന്നു.

## Article Content

**പഴയങ്ങാടി :** പഴയങ്ങാടിയിലെ പ്രമുഖ മാധ്യമ പ്രവർത്തകർ ദേവരാജനെയാണ് ഇന്ന് വൈകുന്നേരത്തോടെ എരിപുരത്തെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സുദിനം, കണ്ണൂർ വൺ എന്നിവയുടെ ലേഖകനായിരുന്നു.

എരിപുരത്തെ വാടക മുറിയിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ റിട്ട. പൊലിസ് ഓഫീസർ മാധവൻ, തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ: മിനി. മക്കൾ: ആര്യ, ആദിത്യൻ(ഇരുവരും വിദ്യാർഥികൾ) . . പോസ്റ്റ് മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ സംസ്കാരംനടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244234/suicide)