തളിപ്പറമ്പ്: വാട്സാപ്പിൽ വീഡിയോ കോൾ ചെയ്ത് തളിപ്പറമ്പ് സ്വദേശിനിയെ സാമ്പത്തിക കുറ്റകൃത്യത്തില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും വെരിഫിക്കേഷന് ശേഷം തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 28 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തളിപ്പറമ്പ് നഗരസഭാ ഓഫീസിന് സമീപത്തെ മാങ്കൊമ്പില്‍ വീട്ടില്‍ ഉഷ.വി.നായരാണ്(58) തട്ടിപ്പിന് ഇരയായത്.
ഹൈദരാബാദ് സാഫില്‍ഗുഡയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അക്കൗണ്ടുള്ള രണ്ടുപേരാണ് തട്ടിപ്പിന് പിന്നില്‍ എന്ന് പരാതിയില്‍ പറയുന്നു. സപ്തംബര്‍ 27 ന് രാവിലെ 9.22 മുതല്‍ ഒക്ടോബര്‍ 3 ന് വൈകുന്നേരം മൂന്നുമണിവരെ ഉഷ വി.നായരുടെ വാട്‌സ് ആപ്പില്‍ വീഡിയോകോള്‍ വിളിച്ച് സര്‍വയലന്‍സില്‍ നര്‍ത്തിയ സംഘം കുറ്റകൃത്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ എന്ന പേരിലാണ് പണം അവരുടെ അക്കൗണ്ടിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ടത്. ഇത് വിശ്വസിച്ച ഉഷ തന്റെ ഐ.സി.ഐ.സി.ഐ തളിപ്പറമ്പ് ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് 2 തവണകളായി ഇവരുടെ അക്കൗണ്ടിലേക്ക് ആര്‍.ടി.ജി.എസ് വഴി ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കുകയായിരുന്നു.
എന്നാല്‍ ചതി ചെയ്യണമെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രവൃത്തിയില്‍ പണം തിരിച്ചു നല്‍കാതെ വഞ്ചിച്ചതായാണ് പരാതി. തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Online fraud by making video calls on WhatsApp