---
title: "ചിറവക്കിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റിന്റെയും ബസ് വെയിറ്റിംഗ് ഷെൽട്ടറിന്റെയും ഉദ്ഘാടനം നാളെ"
english_title: "Inauguration of signal light"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251717/inauguration-of-signal-light"
published_at: "2024-11-25T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744a076448ec_Untitled-2-web.jpg"
keywords: []
---

# ചിറവക്കിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റിന്റെയും ബസ് വെയിറ്റിംഗ് ഷെൽട്ടറിന്റെയും ഉദ്ഘാടനം നാളെ

> **Lead Summary:** തളിപ്പറമ്പ് നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി ചിറവക്കിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റിന്റെയും ബസ് വെയ്റ്റിങ് ഷെൽട്ടറിന്റെയും ഉദ്ഘടനം 26/11/2024 ചൊവ്വാഴ്ച രാവിലെ 11മണിക്ക് ചിറവക്ക് പരിസരത്ത് വച്ച് ബഹു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിക്കുന്നു. വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിക്കുന്നു.DYSP പ്രദീപ് കണ്ണപോയ്യിൽ മുഖ്യതിഥിയായും.

## Article Content

തളിപ്പറമ്പ് നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി ചിറവക്കിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റിന്റെയും ബസ് വെയ്റ്റിങ് ഷെൽട്ടറിന്റെയും ഉദ്ഘടനം 26/11/2024 ചൊവ്വാഴ്ച രാവിലെ 11മണിക്ക് ചിറവക്ക് പരിസരത്ത് വച്ച് ബഹു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിക്കുന്നു. വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിക്കുന്നു.DYSP പ്രദീപ് കണ്ണപോയ്യിൽ മുഖ്യതിഥിയായും.

തളിപ്പറമ്പ് ചിറവക്ക് ജംഗ്ഷനിലെ വാഹന ഗതാഗതം സുഗമമാക്കുന്നതിനായി തളിപ്പറമ്പ് നഗരസഭ സ്ഥാപിച്ച സിഗ്നൽ ലൈറ്റ് 26/11/2024 മുതൽ പ്രവർത്തനം ആരംഭിക്കുന്നതിനാൽ നിലവിൽ കോമ്പസ് പോയിൻറിന് മുന്നിലുള്ള ശ്രീകണ്ഠാപുരം റോഡിലെ ബസ്റ്റോപ്പ് എൻ.എച്ച് സൈഡിൽ അക്കിപ്പറമ്പ് യുപി സ്കൂളിന് അടുത്തുള്ള പുതിയ ബസ്സ് ഷെൽട്ടറിനടുത്തേക്ക് മാറ്റി ക്രമീകരിച്ചതായും പയ്യന്നൂർ പഴയങ്ങാടി ഭാഗത്തേക്കുള്ള ബസുകൾ കൂടി ഈ സ്റ്റോപ്പിൽ തന്നെ നിർത്തുന്നതിന് ക്രമീകരണം നടത്തിയതായും പയ്യന്നൂർ, പഴയങ്ങാടി, ശ്രീകണ്ഠപുരം- ആലക്കോട് ഭാഗത്ത് നിന്നും തളിപ്പറമ്പ് ടൗണിലേക്ക് വരുന്ന ബസ്സുകളുടെ സ്റ്റോപ്പ് എൻ.എച്ച് ൽ വെയിംഗ് ബ്രിഡ്മിന് സമീപത്തേക്ക് മാറ്റി ക്രമീകരിച്ചതായും അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251717/inauguration-of-signal-light)