---
title: "സ്വകാര്യബസ് കാറിനു ഉരസിയത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം: ബസ് ജീവനക്കാർക്കെതിരെ കേസ്"
english_title: " a case against the bus staff"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251673/a-case-against-the-bus-staff"
published_at: "2024-11-25T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744735468d23_images.jfif"
keywords: []
---

# സ്വകാര്യബസ് കാറിനു ഉരസിയത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം: ബസ് ജീവനക്കാർക്കെതിരെ കേസ്

> **Lead Summary:** സ്വകാര്യബസ് കാറിനു ഉരസിയത് ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ മർദ്ദിച്ചു എന്ന പരാതിയിൽ ബസ് ജീവനക്കാർക്ക് എതിരെ പോലീസ് കേസെടുത്തു. വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡിന് സമീപത്തെ ടി പി അർഷാദിന്റെ പരാതിയിലാണ് KL58 AC 45 70 നമ്പർ പാലക്കാടൻ ബസ്സിന്റെ കണ്ടക്ടർ പയ്യന്നൂർ തായിനേരിയിലെ കെ ശിവരാജ്, ഡ്രൈവർ മുസ്തഫ, ക്ലീനർ എന്നിവർക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തത്.

## Article Content

സ്വകാര്യബസ് കാറിനു ഉരസിയത് ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ മർദ്ദിച്ചു എന്ന പരാതിയിൽ ബസ് ജീവനക്കാർക്ക് എതിരെ പോലീസ് കേസെടുത്തു. വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡിന് സമീപത്തെ ടി പി അർഷാദിന്റെ പരാതിയിലാണ് KL58 AC 45 70 നമ്പർ പാലക്കാടൻ ബസ്സിന്റെ കണ്ടക്ടർ പയ്യന്നൂർ തായിനേരിയിലെ കെ ശിവരാജ്, ഡ്രൈവർ മുസ്തഫ, ക്ലീനർ എന്നിവർക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ് 22ന് അർഷാദ് സഞ്ചരിച്ച കെഎൽ 13 എ ക്യു 15 82 നമ്പർ വാഹനത്തിന് കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ബസ്സ് ഉരസിയത് ചോദ്യം ചെയ്ത് വിരോധത്തിൽ ജീവനക്കാർ അർഷാദിനെ തടഞ്ഞു വയ്ക്കുകയും ആക്രമിക്കുകയും ചെയ്യുന്നുകയായിരുന്നു എന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251673/a-case-against-the-bus-staff)