---
title: "പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു"
english_title: "The young man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251718/the-young-man"
published_at: "2024-11-25T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744a18ec13f4_Untitled-2-web.jpg"
keywords: []
---

# പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

> **Lead Summary:** **കണ്ണൂർ: **പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പടിഞ്ഞാറെമൊട്ട് ഗ്യാസ് ഗോഡോണിന് സമീപം വാടകക്ക് താമസിക്കുന്ന സുലൈമാൻ പി പി ആണ് ഇന്നലെ അർധരാത്രിയോടെ ചികിത്സയിലിരിക്കേ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് രണപ്പെട്ടത്.

## Article Content

**കണ്ണൂർ: **പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പടിഞ്ഞാറെമൊട്ട് ഗ്യാസ് ഗോഡോണിന് സമീപം വാടകക്ക് താമസിക്കുന്ന സുലൈമാൻ പി പി ആണ് ഇന്നലെ അർധരാത്രിയോടെ ചികിത്സയിലിരിക്കേ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് രണപ്പെട്ടത്.

ഇന്നലെ കാലത്ത് കാട്ടാമ്പള്ളി കുതിരത്തടത്ത് വീട്ടിൽ പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അപകടം സംഭവിച്ചത്. വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മു ഹമ്മദ് റാഫിയുടെയും ഖദീജ ടി പി യുടെയും മകനാണ് മരണപ്പെട്ട സുലൈമാൻ. ഭാര്യ: മുബ്ഷിറ ടി കെ മക്കൾ: സൽമാൻ ഫാരിസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251718/the-young-man)