സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക പരിശോധന

സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക പരിശോധന
Nov 25, 2024 06:25 PM | By Sufaija PP

തിരുവനന്തപുരം : നോര്‍ത്ത് സോണിന്റെ കീഴില്‍ വരുന്ന ജില്ലകളായ കോഴിക്കോട്, മലപ്പുറം കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിലാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വ്യാപക പരിശോധനകള്‍ നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളെ കേന്ദ്രീകരിച്ചുണ്ടാകുന്ന ഭക്ഷ്യ വിഷബാധകളും പരാതികളും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകള്‍ നടത്തിയത്. ജില്ലകള്‍ കേന്ദ്രീകരിച്ച് 28 സ്‌ക്വാഡുകളായി തിരിഞ്ഞ് 186 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്.

മറ്റ് മേഖലകളിലും പരിശോധന തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. വിശദ പരിശോധനയ്ക്കായി 24 സ്ഥാപനങ്ങളില്‍ നിന്നും സ്റ്റാറ്റ്യൂട്ടറി സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധനയ്ക്കയച്ചു. മറ്റ് അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ 45 സ്ഥാപനങ്ങള്‍ക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നല്‍കുകയും 40 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകള്‍ നല്‍കുകയും ആറ് സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്‌മെന്റ് നോട്ടീസുകള്‍ നല്‍കുകയും ചെയ്തു. നിയമപരമായ ലൈസന്‍സില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായും പ്രവര്‍ത്തിക്കുന്ന 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു.

Widespread inspection of catering units in the state

Next TV

Related Stories
ആത്മകഥാ വിവാദം: ഡിസി ബുക്‌സ് പബ്ലിക്കേഷന്‍സ് മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു

Nov 25, 2024 08:50 PM

ആത്മകഥാ വിവാദം: ഡിസി ബുക്‌സ് പബ്ലിക്കേഷന്‍സ് മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു

ആത്മകഥാ വിവാദം: ഡിസി ബുക്‌സ് പബ്ലിക്കേഷന്‍സ് മേധാവിയെ സസ്‌പെന്‍ഡ്...

Read More >>
അമ്പത് പേർക്ക് സൗജന്യ ഉംറയൊരുക്കി ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി

Nov 25, 2024 08:40 PM

അമ്പത് പേർക്ക് സൗജന്യ ഉംറയൊരുക്കി ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി

അമ്പത് പേർക്ക് സൗജന്യ ഉംറയൊരുക്കി ദുബൈ കണ്ണൂർ ജില്ലാ...

Read More >>
സ്വകാര്യബസ് കാറിനു ഉരസിയത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം: ബസ് ജീവനക്കാർക്കെതിരെ കേസ്

Nov 25, 2024 06:23 PM

സ്വകാര്യബസ് കാറിനു ഉരസിയത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം: ബസ് ജീവനക്കാർക്കെതിരെ കേസ്

സ്വകാര്യബസ് കാറിനു ഉരസിയത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം: ബസ് ജീവനക്കാർക്കെതിരെ...

Read More >>
തളിപ്പറമ്പ് വ്യാപാരഭവനിൽ വച്ച് ലേബർ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു

Nov 25, 2024 06:10 PM

തളിപ്പറമ്പ് വ്യാപാരഭവനിൽ വച്ച് ലേബർ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു

തളിപ്പറമ്പ് വ്യാപാരഭവനിൽ വച്ച് ലേബർ ലൈസൻസ് ക്യാമ്പ്...

Read More >>
ഇ. അഹമ്മദ് മാനവികതയുടെ അമ്പാസിഡർ: അബ്ദുൽ കരീം ചേലേരി

Nov 25, 2024 06:02 PM

ഇ. അഹമ്മദ് മാനവികതയുടെ അമ്പാസിഡർ: അബ്ദുൽ കരീം ചേലേരി

ഇ. അഹമ്മദ്, മാനവികതയുടെ അമ്പാസിഡർ: അബ്ദുൽ കരീം...

Read More >>
സംഭൽ സംഘർഷം; മരണം അഞ്ചായി; ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചു

Nov 25, 2024 04:55 PM

സംഭൽ സംഘർഷം; മരണം അഞ്ചായി; ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചു

സംഭൽ സംഘർഷം; മരണം അഞ്ചായി; ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി...

Read More >>
Top Stories