തളിപ്പറമ്പ്: പിണറായി-പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന പ്രമേയത്തില്‍ എസ് ഡിപി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായുള്ള തളിപ്പറമ്പ് മണ്ഡലം വാഹനജാഥ ഒക്ടോബര്‍ 10, 11 തിയ്യതികളിലായി നടക്കും. ആഭ്യന്തരവകുപ്പിലെ ആര്‍എസ്എസ് വല്‍ക്കരണത്തിനെതിരേ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് കാംപയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കാംപയിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ വട്ടമേശ സമ്മേളനം, സോഷ്യല്‍മീഡിയ കാംപയിന്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്.
എസ്ഡിപി ഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് സി ഇര്‍ഷാദ് നയിക്കുന്ന ജാഥ ഒക്ടോബര്‍ 10ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി മുക്കില്‍ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. 12 മണിക്ക് ചേലേരി, ഉച്ചയ്ക്ക് 2.30ന് തണ്ടപ്പുറം, 4.00 ഏട്ടേയാര്‍ എന്നിവിടങ്ങളിലെ പ്രചാരണത്തിന് ശേഷം വൈകുന്നേരം 5 മണിക്ക് മയ്യില്‍ ടൗണില്‍ പദയാത്രയോടെ സമാപിക്കും. 11ന് വെള്ളിയാഴ്ച രാവിലെ 9.30ന് കുറുമാത്തൂര്‍ പഞ്ചായത്തിലെ പൊക്കുണ്ട് ടൗണില്‍ നിന്നാരംഭിക്കും.
11 മണിക്ക് പൂവ്വം, 3.45ന് പരിയാരം പഞ്ചായത്തിലെ പൊയിലില്‍. വൈകുന്നേരം 5 മണിക്ക് പദയാത്രയോടെ തളിപ്പറമ്പ് ടൗണില്‍ സമാപിക്കും. തളിപ്പറമ്പ് പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എസ് ഡിപി ഐ തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് ഇക്ബാല്‍ തിരുവട്ടൂര്‍, സെക്രട്ടറി മുസ്തഫ കേളോത്ത്, ട്രഷറര്‍ എം മുഹമ്മദ് അലി, പ്രോഗ്രാം കണ്‍വീനര്‍ അബൂബക്കർ പി എ എന്നിവര്‍ പങ്കെടുത്തു.
SDPI Janajagrata Campaign