തളിപ്പറമ്പ്: ടാഗോർ വിദ്യാനികേതൻ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പൂർവ അധ്യാപക സംഗമം നടത്തി.1974 മുതൽ ഈ വിദ്യാലയത്തിൽ ജോലി ചെയ്തവരും സർവീസിൽ നിന്നും വിരമിച്ചവരുമായ 60 ൽ പരം അധ്യാപകരെ ജൂബിലി സംഘാടക സമിതി പ്രത്യേക ചടങ്ങിൽ ആദരിച്ചു.
അറിവും പരീക്ഷയുമല്ല, അറിഞ്ഞതിൽ നിന്നുള്ള മോചനമാണ് ഇനി വേണ്ടതെന്നും വിദ്യാഭ്യാസം പഠിക്കാൻ മാത്രം പഠിപ്പിക്കുന്ന എന്തോ ഒന്നായി മാറിക്കഴിഞ്ഞു. നമ്മൾ കാണാത്തതെല്ലാം നമുക്ക് അന്യമായിരിക്കും അതാണ് പുതിയ കാലത്തിൻ്റെ കുഴപ്പമെന്ന് പൂർവാധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രമുഖ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് ബിജുമോഹൻ എം അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.പി. ശ്രീജയൻ, അലുമ്‌നി സെകട്ടറി പ്രമോദ് കുമാർ, ഡോ.സുധ, എൻ വി വിജയകുമാർ, സജി ജോൺ, ആനന്ദൻ.പി എന്നിവർ സംസാരിച്ചു കെ.ഗീത നന്ദി പറഞ്ഞു.
Taliparam Tagore Vidyaniketan