തളിപ്പറമ്പ്: മാർക്കറ്റ് റോഡിൽ കപ്പാലത്തിന് സമീപത്ത് പഴയ കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യ കുമ്പാരത്തിന് തീപിടിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. എലൈറ്റ് ടൂറിസ്റ്റ് ഹോമിന് എതിർവശമുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്സ് ജീവനക്കാരുടെ രണ്ടു മണിക്കൂർ ശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ആയതിനാൽ സമീപത്ത് രൂക്ഷ ഗന്ധമാണ് ഉയർന്നത്. ഈ കെട്ടിടങ്ങൾക്ക് സമീപം നിരവധി വീടുകളും അഥിതി തൊഴിലാളികൾ താമസിക്കുന്നുമുണ്ട്. കെട്ടിടത്തിലെ അഞ്ചോളം മുറികളിൽ മാലിന്യം കൂട്ടിയിട്ട നിലയിലായിരുന്നു. ഇത് നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർമാരായ എംപി സുനിൽകുമാർ, എം വി അബ്ദുള്ള, സേനാംഗങ്ങളായ കെ വി രാജീവൻ, പി വി ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്.
A plastic garbage dump caught fire