---
title: "മാടായിപ്പാറയെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാൻ അനുവദിക്കില്ല: മാടായിപ്പാറ സംരക്ഷണ സമിതി ചെയർമാൻ പി പി കൃഷ്ണൻ"
english_title: "Madayppara "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239820/madayppara"
published_at: "2024-10-03T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe3a354a409_IMG-20241003-WA0082.jpg"
keywords: []
---

# മാടായിപ്പാറയെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാൻ അനുവദിക്കില്ല: മാടായിപ്പാറ സംരക്ഷണ സമിതി ചെയർമാൻ പി പി കൃഷ്ണൻ

> **Lead Summary:** മാടായിപ്പാറയിൽ ഉല്ലസ്സിക്കാൻ വരുന്നവർ ജില്ലയിലെ ഏക പ്രകൃതിദത്ത ജൈവ വൈവിധ്യ കേന്ദ്രമായ മാടായിപ്പാറക്കു വൻ ഭീഷണിയായി മാറുന്നു. അതുകൊണ്ട് മാടായിപ്പാറയെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്ന് മാടായിപ്പാറ സംരക്ഷണ സമിതി ചെയർമാൻ പി.പി. കൃഷ്ണൻ മാടായിപ്പാറയിൽ നടന്ന പരിസ്ഥിതി പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. എന്നാൽ പാറയുടെ പ്രത്യേകത അറിയാൻ വരുന്നവരെ സമിതി തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി 'ഇത് ഉല്ലാസ കേന്ദ്രമല്ല, ജൈവ വൈവിധ്യ ആവാസ കേന്ദ്രമാണ്. മനുഷ്യന് മാത്രമല്ല ഭൂമിയിൽ ജീവിക്കാനുള്ള അവകാശം, മറ്റു ജീവജീവജാലങ്ങൾ ക്കും ഉണ്ടെന്ന ബോധം ഇവിടെ വരുന്നവർ ഉൾക്കൊള്ളണം.

## Article Content

മാടായിപ്പാറയിൽ ഉല്ലസ്സിക്കാൻ വരുന്നവർ ജില്ലയിലെ ഏക പ്രകൃതിദത്ത ജൈവ വൈവിധ്യ കേന്ദ്രമായ മാടായിപ്പാറക്കു വൻ ഭീഷണിയായി മാറുന്നു. അതുകൊണ്ട് മാടായിപ്പാറയെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്ന് മാടായിപ്പാറ സംരക്ഷണ സമിതി ചെയർമാൻ പി.പി. കൃഷ്ണൻ മാടായിപ്പാറയിൽ നടന്ന പരിസ്ഥിതി പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. എന്നാൽ പാറയുടെ പ്രത്യേകത അറിയാൻ വരുന്നവരെ സമിതി തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി 'ഇത് ഉല്ലാസ കേന്ദ്രമല്ല, ജൈവ വൈവിധ്യ ആവാസ കേന്ദ്രമാണ്. മനുഷ്യന് മാത്രമല്ല ഭൂമിയിൽ ജീവിക്കാനുള്ള അവകാശം, മറ്റു ജീവജീവജാലങ്ങൾ ക്കും ഉണ്ടെന്ന ബോധം ഇവിടെ വരുന്നവർ ഉൾക്കൊള്ളണം.

തിന്നും കുടിച്ചും ഉല്ലസിക്കാനുള്ള അനേകം ടൂറിസ്റ്റ് സ്പോട്ട് ജില്ലയിൽ ഉണ്ടെന്നിരിക്കെ ഏക സസ്യ ജൈവകേന്ദ്രമായ മാടായിപ്പാറയെ വെറുതെ വിടൂ.കേവലം രണ്ടാഴ്ചക്കാലം മാത്രം ഉണ്ടായിരുന്ന കാക്കാപ്പൂ വസന്തം അവസാനിച്ചിട്ടും അതു കാണാനെന്ന പേരിൽ ഇവിടെ വരുന്നവർ തിന്നും കുടിച്ചും അവശിഷ്ടങ്ങളും കുപ്പിയും മാലിന്യവും പാറയിൽ തള്ളി മാടായി പ്പാറയിലെ ജൈവ വൈവിധ്യങ്ങളുടെ അന്തകരായി മാറുന്ന അവസ്ഥയാണിപ്പോൾ ! എന്നും അദ്ദേഹം പറഞ്ഞു.

മാടായിപ്പാറയെ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്നും അങ്ങനെ ചെയ്യുന്ന തിരെ പോരാടുമെന്നും സമിതി യോഗം തീരുമാനിച്ചു. വി.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടരി കെ.പി. ചന്ദ്രാംഗദൻ റിപ്പോർട്ട് അവതരിപ്പിച്ചു. പുന്നക്കൻ മുഹമ്മദലി,പി. അബ്ദുൾ ഖാദർ, വി.വി. ചന്ദ്രൻ, പി.കെ. രാജേഷ്, പവിത്രൻ മല്ലിയോട്,കീറ്റ്ലെ വളപ്പിൽ ദാമോദരൻ, മഹമൂദ് മാട്ടൂൽ , പി.പി. വിജയൻ, കെ.പി. രവീന്ദ്രൻ, പട്ടേരി രാമചന്ദ്രൻ പി.ശേഖരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239820/madayppara)