തളിപ്പറമ്പ: ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് തളിപ്പറമ്പ നഗരസഭ സ്വച്ചത ഹി സേവ ക്യാമ്പയിൻ, മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ക്ലീനിംഗ് ഡ്രൈവും സിഗ്നേച്ചർ ക്യാമ്പയിനും നടത്തി.
രാവിലെ 8.00 മണിക്ക് പൂക്കോത്ത് നടയിൽ വച്ച് നടന്ന ക്ലീനിംഗ് ഡ്രൈവിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി നിർവഹിച്ചു. തുടർന്ന് നഗരസഭയുടെ ബ്രാൻഡ് അംബാസിഡറായ സന്തോഷ് കീഴാറ്റൂർ സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷ സ്ഥാനം വഹിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ നബീസ ബീവി, പി പി മുഹമ്മദ് നിസാർ, കദീജ കെ പി, കൗൺസിലർമാരായ ഒ സുഭാഗ്യം, കോടിയിൽ സലീം, വത്സരാജൻ , റസിയ പി. കെ , റഹ്മത്ത് ബീഗം, സാഹിദ, ,മനോജ് കെ പി, രമേശൻ, ,കെ എം മുഹമ്മദ് കുഞ്ഞി, ഗിരീശൻ സി വി, വത്സല, വാസന്തി പി വി , സജീറ എം പി, സുരേഷ് പി വി , സുജാത, നഗരസഭ സെക്രട്ടറി കെ പി സുബൈർ, ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത്ത് കുമാർ, സി ഡി എസ് മെമ്പർ സെക്രട്ടറി പ്രദീപ്കുമാർ, നഗരസഭ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, KKNPM GVHSS, പരിയാരം NSS, സ്റ്റുഡന്റ് പോലീസ് കേഡറ്റ് S S H S വളണ്ടിയർമാരും പങ്കെടുത്തു. സിഗ്നേച്ചർ ക്യാമ്പയിൻ ഒപ്പം സർ സയ്യിദ് കോളേജ് എൻ എസ് എസ് യൂണിറ്റ് അവതരിപ്പിച്ച ഫ്ലാഷ് മോബും നടന്നു.
Signature campaign