ആന്തൂർ: സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ആന്തൂർ നഗരസഭ വിദ്യാർത്ഥികൾക്കായി മെഗാ ക്വിസ് മത്സരവും, മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രദർശനവും, വിദ്യാർത്ഥികൾക്കായി വേസ്റ്റ് ടു ആർട്ട് മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. ആന്തൂർ നഗരസഭ ഹാളിൽ വെച്ച് നടന്ന ക്വിസ് പ്രോഗ്രാം ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ വി പ്രേമരാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എൻ അനീഷ് സ്വാഗതം ആശംസിച്ചു. തുടർന്ന് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എൽ പി, യു പി, ഹൈസ്കൂൾ & ഹായർസക്കന്ററി വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. പി ഒ മുരളീധരൻ മാസ്റ്റർ ക്വിസ് മത്സരം നിയന്ത്രിച്ചു.
എൽ പി വിഭാഗത്തിൽ മൊറാഴ സൗത്ത് എ എൽ പി സ്കൂൾ ഒന്നാം സ്ഥാനവും, കാനൂൽ ജൂബിലി മെമ്മോറിയൽ എ എൽ പി സ്കൂൾ രണ്ടാം സ്ഥാനവും കടമ്പേരി ഗവ യു പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ പറശ്ശിനിക്കടവ് എ യു പി സ്കൂൾ ഒന്നാം സ്ഥാനവും, കടമ്പേരി യു പി സ്കൂൾ രണ്ടാം സ്ഥാനവും, സി എച്ച് കമ്മരാൻ സ്മാരക യു പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂൾ ആൻഡ് ഹയർ സെക്കന്ററി വിഭാഗത്തിൽ മൊറാഴ ഹൈസ്‌കൂൾ ഒന്നാം സ്ഥാനവും, പറശ്ശിനിക്കടവ് ഹൈസ്‌കൂൾ രണ്ടാം സ്ഥാനവും, പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും നൽകി. എഞ്ചിനീയറിംഗ് കോളേജിന് മുൻവശത്ത് വെച്ച് നടന്ന മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനവും, വേസ്റ്റ് ടു ആർട്ട് പ്രദർശനവും ചെയർമാൻ പി മുകുന്ദൻ നാട മുറിച് ഉദ്ഘാടനം ചെയ്തു. വേസ്റ്റ് ടു ആർട്ട് മത്സരത്തിൽ മൊറാഴ എ യു പി ഒന്നാം സ്ഥാനവും, പറശ്ശിനിക്കടവ് ഇ യു പി രണ്ടാം സ്ഥാനവും, കാനൂൽ ജൂബിലി മെമ്മോറിയൽ എ എൽ പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Anthur Municipality organized various programs