തളിപ്പറമ്പ് : കേരള മൺപാത്രനിർമ്മാണ സമുദായ സഭ ( കെ.എം. എസ്.എസ് ) വനിതാവേദി സംസ്ഥാന കൗൺസിൽ സമ്മേളനം സപ്തംബർ 29ന് ഞായറാഴ്ച തളിപ്പറമ്പിൽ വെച്ച് നടക്കും രാവിലെ 9 മണിക്ക് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വനിതാവേദി സംസ്ഥാന പ്രസിഡൻ്റ് ലതികാ രവീന്ദ്രൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. ആദ്യമായാണ് കെ. എം. എസ്.എസ്.വനിതാവേദി സംസ്ഥാന സമ്മേളനം കണ്ണൂർ ജില്ലയിൽ വെച്ച് നടക്കുന്നത്.
സമൂഹത്തിൽ സ്ത്രീകൾക്കെതിരെ വളർന്നുവരുന്ന അതിക്രമങ്ങൾക്കെതിരെ കെ.എം.എസ്.എസ് വനിതാവേദിയുടെ പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കും. സമുദായത്തിലെ കുട്ടികൾക്കുള്ള ഒ.ഇ.സി ആനുകൂല്യം യഥാസമയം ലഭ്യമാകാത്തത് സംബന്ധിച്ച് സമ്മേളനം ചർച്ച ചെയ്യും. കെ.എം.എസ് എസ്. സർക്കാരിന് സമർപ്പിച്ച 21 ഇന അവകാശപത്രിക നടപ്പിലാക്കുവാനും സമ്മേളനം ആവശ്യപ്പെടും. രാവിലെ 9.30 ന് അഡ്വ.കെ.ശാന്തകുമാരി എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. ലതികരവീന്ദ്രൻ അധ്യക്ഷത വഹിക്കും. ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന, മഹിളാമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. നിവേദിദ സുബ്രഹ്മണ്യൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.
കെ.എം.എസ്.എസ് ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും. മഹിളാകോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് രജനി രാമാനന്ദ്, സംസ്ഥാന ഭാരവാഹികളായ സി.കെ. ചന്ദ്രൻ, വി.വി.പ്രഭാകരൻ, ശാന്താ മാച്ചൻ, പി.കെ. ജനാർദ്ദനൻ, തളിപ്പറമ്പ നഗരസഭ കൗൺസിലർ ഒ. സുജാത എന്നിവർ പ്രസംഗിക്കും. പ്രതിനിധി സമ്മേളനം കെ. എം.എസ്.എസ് സംസ്ഥാന പ്രസിഡൻറ് ബി.സുബാഷ് ബോസ് ആറ്റുകാൽ ഉദ്ഘാടനംചെയ്യും. വനിതാ വേദി സംസ്ഥാന ജനറൽ സെക്രട്ടറി രാധാജയൻ റിപ്പോർട്ടും ട്രഷറർ ശ്രീകല ബിനു വരവ് - ചെലവ് കണക്കും അവതരിപ്പിക്കും. ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും.
വനിതാവേദി സംസ്ഥാന ഭാരവാഹികളും കെ.എം. എസ്. എസ് ഭാരവാഹികളും സമ്മേളനത്തെ അഭിസംബോധന ചെയ്യും. പത്രസമ്മേളനത്തിൽ കെ.എം. എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, വനിതാവേദി സംസ്ഥാന പ്രസിഡൻ്റ് ലതിക രവീന്ദ്രൻ, കെ.എം.എസ്.എസ് ജില്ലാ പ്രസിഡൻറ് പി. പി.വി. രവീന്ദ്രൻ, ജില്ലാ സെക്രട്ടറി പി.വിജയൻ, വനിതാവേദി ജില്ലാ പ്രസിഡൻ്റ് ഷീബ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
kmss