---
title: "ആന്തൂർ നഗരസഭ  മാലിന്യമുക്ത നവകേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി സ്വച്ഛതാ റാലി നടത്തി"
english_title: "Anthur Municipality organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238580/anthur-municipality-organized"
published_at: "2024-09-28T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7814119c3f_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ  മാലിന്യമുക്ത നവകേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി സ്വച്ഛതാ റാലി നടത്തി

> **Lead Summary:** ആന്തൂർ നഗരസഭ മാലിന്യ മുക്ത നവ കേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി സ്വച്ഛതാ റാലി നടത്തി. റാലി ചെയർമാൻ പി. മുകുന്ദൻ ഫ്ളാഗ് ഓഫ് ചെയ്ത് ഉൽഘാടനം ചെയ്തു. ധർമ്മശാല ആന്തൂർ നഗര സഭാ ആസ്ഥാനത്ത് നിന്ന് പുറപ്പെട്ട റാലി പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപം അവസാനിച്ചു.

## Article Content

ആന്തൂർ നഗരസഭ മാലിന്യ മുക്ത നവ കേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി സ്വച്ഛതാ റാലി നടത്തി. റാലി ചെയർമാൻ പി. മുകുന്ദൻ ഫ്ളാഗ് ഓഫ് ചെയ്ത് ഉൽഘാടനം ചെയ്തു. ധർമ്മശാല ആന്തൂർ നഗര സഭാ ആസ്ഥാനത്ത് നിന്ന് പുറപ്പെട്ട റാലി പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപം അവസാനിച്ചു.

ബഹുജന റാലിയിൽ നഗരസഭാ പരിധിയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, ഹരിത കർമ്മസേന അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ശുചീകരണ വിഭാഗം തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഫ്ളാഷ് മോബ്, ഡാൻസ്, നാടകം തുടങ്ങിയ കലാപരിപാടികളും റാലിയോടനുബന്ധിച്ച് ഉണ്ടായിരുന്നു. റാലിയിൻ വൻ ജന പങ്കാളിത്തമുണ്ടായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238580/anthur-municipality-organized)